KTET 2025 Result: കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

KTET November 2024 Session Exam Result: സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം പരിശോധിക്കാം.

KTET 2025 Result: കെ-ടെറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; എങ്ങനെ പരിശോധിക്കാം?

പ്രതീകാത്മക ചിത്രം

Updated On: 

25 Apr 2025 | 07:27 PM

2025 ജനുവരിയിൽ നടന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്) പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 2024 നവംബർ സെക്ഷന്റെ ഫലമാണ് പരീക്ഷ ഭവൻ പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയാണ് കെ-ടെറ്റ്. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകി ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഫലം പരിശോധിക്കാവുന്നതാണ്.

കെ-ടെറ്റിന്റെ 2024 നവംബർ സെഷൻ പരീക്ഷ 2025 ജനുവരി 18, 19 തീയതികളിൽ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി നടന്നു. രണ്ട് ഷിഫ്റ്റുകളിലായാണ് പരീക്ഷ നടന്നത്. ആദ്യ ഷിഫ്റ്റ് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12.30 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചയ്ക്ക് 2 മുതൽ വൈകുന്നേരം 4.30 വരെയും ആയിരുന്നു. രണ്ടര മണിക്കൂർ ദൈർഖ്യമുള്ള പരീക്ഷയിൽ 150 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്.

നാലു വിഭാഗങ്ങളിലായാണ് പരീക്ഷ നടന്നത്. ആദ്യത്തെ മൂന്നു വിഭാ​ഗം ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്കും, നാലാം വിഭാഗം ഭാഷാ അധ്യാപകർക്കുള്ളതുമാണ്. അറബിക്‌, ഹിന്ദി, സംസ്കൃതം, ഉറുദു, യുപി തലം വരെയുള്ള ഭാഷാ അധ്യാപകർ, പുറമേ സ്പെഷ്യലിസ്റ്റ് അധ്യാപകരായ ആർട്ട് ആൻഡ് ക്രാഫ്റ്റ്, കായികാധ്യാപകർ എന്നിവരാണ് ഇതിൽ ഉൾപ്പെടുന്നത്.

ALSO READ: പരീക്ഷയില്ല, 56,000 രൂപ പ്രതിമാസ ശമ്പളം; ന്യൂക്ലിയർ പവർ കോർപ്പറേഷനിൽ 400 ഒഴിവുകൾ

കെ–ടെറ്റ് പരീക്ഷ ഫലം എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  • ഔദ്യോഗിക വെബ്സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക.
  • ഹോം പേജിൽ ലഭ്യമായ ‘KTET നവംബർ 2024 ഫലം’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇനി ഉദ്യോഗാർത്ഥികൾ അവരുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക.
  • ഫലം പരിശോധിച്ച ശേഷം ഡൗൺലോഡ് ചെയ്യാവുന്നതാണ്.
  • ഭാവി ആവശ്യങ്ങൾക്കായി ഒരു കോപ്പി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ