Kerala School Holiday : അടിപൊളി നാളെ സ്കൂളിൽ പോകേണ്ട; കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Kerala Local School Holiday : ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ചാണ് കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്.

Kerala School Holiday : അടിപൊളി നാളെ സ്കൂളിൽ പോകേണ്ട; കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു

Representational Image

Published: 

18 Sep 2025 16:06 PM

ആലപ്പുഴ : കുട്ടനാട് താലൂക്കിലെ കൈനകരി ഗ്രാമപഞ്ചായത്തിന് നാളെ സെപ്റ്റംബർ 19-ാം തീയതി വെള്ളിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ല കളക്ടർ. ചാമ്പ്യൻസ് ബോട്ട് ലീഗിനോട് അനുബന്ധിച്ചാണ് കളക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലയെന്ന് ജില്ല കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ചാമ്പ്യൻസ് ബോട്ട് ലീഗ്

സംസ്ഥാനത്തെ വിനോദസഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി മത്സരമാണ് ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ). വള്ളംകളി ലീഗിൻ്റെ അഞ്ചാം സീസണിനാണ് നാളെ കൈനകരിയിൽ തുടക്കമാകുക. ക്രിക്കറ്റിലെ ഐപിഎൽ മാതൃകയിൽ 14 മത്സരങ്ങളാണ് സംഘടിപ്പിക്കുക. ഫൈനൽ ഡിസംബർ ആറിന് പ്രസിഡൻ്റ്സ് ട്രോഫിയോടെ സമാപിക്കും. 5.63 കോടി രൂപയാണ് വിജയികൾക്ക് സമ്മാനമായി ലഭിക്കുക.

ALSO READ : Kerala School Holiday: വരുന്നുണ്ട് 8 ദിവസത്തെ സ്കൂൾ അവധിക്കാലം … ഈ മാസം അവസാനം ഓണാവധി പോലെ ആഘോഷിക്കാം

ഇനി അവധികളുടെ ചാകര

ഓണാവധിക്ക് സമാനമായി ഈ പൂജ, ഗാന്ധി ജയന്തി തുടങ്ങിയ അവധി ദിനങ്ങൾ അടുത്തടത്ത് വന്നതോടെ വിദ്യാർഥികൾക്ക് ഈ മാസം അവസാനം മുതൽ ഹോളിഡേ മൂഡാണ്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ ആറാം തീയതി ഒരു നീണ്ട അവധി വഴി തുറക്കുന്നുണ്ട്. ഒന്ന് രണ്ട് ദിവസം സ്കൂളിൽ പോയില്ലെങ്കിൽ ഏകദേശം പത്ത് ദിവസം അവധി ലഭിക്കും. അത് എങ്ങനെ എന്ന് പരിശോധിക്കാം:

  1. സെപ്റ്റംബർ 27 – ശനി
  2. സെപ്റ്റംബർ 28 – ഞായർ
  3. സെപ്റ്റംബർ 29 – തിങ്കളാഴ്ച പ്രവർത്തി ദിവസം
  4. സെപ്റ്റംബർ 30- പൂജ വെയ്പ്പ്
  5. ഒക്ടോബർ 1 – പൂജ അവധി
  6. ഒക്ടോബർ 2 – ഗാന്ധി ജയന്തി
  7. ഒക്ടോബർ 3 – വെള്ളിയാഴ്ച പ്രവർത്തി ദിവസം
  8. ഒക്ടോബർ 4 – ശനി
  9. ഒക്ടോബർ 5- ഞായർ

കൈനകരിയിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പ്

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും