AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET SS Exam Schedule: വരാനിരിക്കുന്നത് നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ; തീയതിയും മറ്റ് വിവരങ്ങളും അറിയാം ഇവിടെ

NBEMS Released Exam Schedule: കൂടുതൽ വിവരങ്ങൾക്കോ പരീക്ഷാ തീയതിയുമായി ബന്ധപ്പെട്ട അപ്ഡോറ്റുകൾക്കോ natboard.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ ഉദ്യോഗാർത്ഥികളോട് അധികൃതർ നിർദ്ദേശിക്കുന്നു.

NEET SS Exam Schedule: വരാനിരിക്കുന്നത് നീറ്റ് ഉൾപ്പെടെയുള്ള പരീക്ഷകൾ; തീയതിയും മറ്റ് വിവരങ്ങളും അറിയാം ഇവിടെ
Neet Exam Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 05 Aug 2025 17:47 PM

നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്), വരാനിരിക്കുന്ന നീറ്റ് എസ്എസ്, എഫ്എംജിഇ, ഡിഎൻബി എന്നിവയുൾപ്പെടെ വരാനിരിക്കുന്ന നിരവധി പ്രധാന പരീക്ഷകളുടെ തീയതികൾ പുറത്ത്. ഈ പരീക്ഷകൾ എഴുതാൻ കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് എൻബിഇഎംഎസിന്റെ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in ൽ തീയതികളും മറ്റ് വിവരങ്ങളും നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

വരാനിരിക്കുന്ന പരീക്ഷകളുടെ ഇപ്പോൾ നൽകിയിരിക്കുന്ന ഷെഡ്യൂൾ പൂർണ്ണമായും താൽക്കാലികമാണെന്ന് നോട്ടീസിൽ എൻബിഇഎംഎസ് വ്യക്തമാക്കി. പരീക്ഷകളുടെ കൃത്യമായ തീയതികൾ മാറാൻ സാധ്യതയുണ്ടെന്നും, അത് യഥാസമയം എൻബിഇഎംഎസ് വെബ്‌സൈറ്റിൽ (natboard.edu.in) അറിയിക്കുമെന്നും വിജ്ഞാപനത്തിൽ പറയുന്നുണ്ട്.

എങ്ങനെ പരിശോധിക്കാം?

പരീക്ഷാ കലണ്ടർ പരിശോധിക്കാൻ ഉദ്യോഗാർത്ഥികൾക്ക് താഴെ സൂചിപ്പിച്ചിരിക്കുന്ന ഘട്ടങ്ങൾ പാലിക്കാം:

natboard.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ഹോം പേജിൽ, പബ്ലിക് നോട്ടീസ് വിഭാഗത്തിലേക്ക് പോയി, പരീക്ഷാ ഷെഡ്യൂൾ ലിങ്കിൽ ക്ലിക്കുചെയ്യുക.

താത്കാലിക പരീക്ഷാ ഷെഡ്യൂൾ സ്ക്രീനിൽ പ്രദർശിപ്പിക്കും.

ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്കോ പരീക്ഷാ തീയതിയുമായി ബന്ധപ്പെട്ട അപ്ഡോറ്റുകൾക്കോ natboard.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ ഉദ്യോഗാർത്ഥികളോട് അധികൃതർ നിർദ്ദേശിക്കുന്നു.