AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Holiday: ഇനി അവധികളുടെ വരവാണ്, നാളെ ഈ ജില്ലകളില്‍ സ്‌കൂളില്‍ പോകേണ്ട

Holiday in various districts of Kerala tomorrow: സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. ചില ജില്ലകളില്‍ കോളേജുകള്‍ക്കടക്കം അവധിയാണ്. എന്നാല്‍ ചിലയിടത്ത് സ്‌കൂളുകള്‍ക്ക് മാത്രമാണ് അവധി. കനത്ത മഴയുടെ പശ്ചാത്തലത്തിലും, മഴ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തുമാണ് അവധി. വിശദാംശങ്ങള്‍ പരിശോധിക്കാം

Kerala Rain Holiday: ഇനി അവധികളുടെ വരവാണ്, നാളെ ഈ ജില്ലകളില്‍ സ്‌കൂളില്‍ പോകേണ്ട
Image for representation purpose onlyImage Credit source: antonio hugo/Moment/Getty Images
jayadevan-am
Jayadevan AM | Published: 05 Aug 2025 20:07 PM

നത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കാസര്‍കോട്, തൃശൂര്‍ ജില്ലകളിലാണ് നിലവില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ സ്‌കൂളുകള്‍ക്കും അവധിയായിരിക്കും.

കാസര്‍കോട്‌

നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സുരക്ഷയെ മുന്‍നിര്‍ത്തിയാണ് തീരുമാനം. സ്‌കൂളുകള്‍, കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല.

തൃശൂര്‍

അതിശക്തമായ മഴ തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയാണ്. നേരത്തെ നിശ്ചയിച്ച പരീക്ഷകള്‍, അഭിമുഖം എന്നിവയ്ക്ക് മാറ്റമില്ല.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ റെഡ് അലര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, മതപഠന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നാളെ അവധിയായിരിക്കും. കോളേജുകള്‍ക്ക് അവധിയില്ല.