NEET PG 2025: നീറ്റ് പിജി പരീക്ഷ കേന്ദ്രം അറിയാം; കൂടുതലറിയാൻ ഈ ലിങ്ക് പരിശോധിക്കൂ

NEET PG 2025 Important Notification: ജൂൺ 13 മുതൽ 17 വരെ അപേക്ഷകർക്ക് അവരുടെ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട തിരുത്തലുകൾ പരിഹരിക്കാനും തിരഞ്ഞെടുക്കാനും അധികൃതർ അവസരം നൽകിയിരുന്നു. natboard.edu.in, nbe.edu.in എന്നീ രണ്ട് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രമെ വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കു.

NEET PG 2025: നീറ്റ് പിജി പരീക്ഷ കേന്ദ്രം അറിയാം; കൂടുതലറിയാൻ ഈ ലിങ്ക് പരിശോധിക്കൂ

Neet Pg

Published: 

19 Jul 2025 11:24 AM

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്- പോസ്റ്റ് ഗ്രാജുവേറ്റ് (നീറ്റ് പിജി) 2025-ൻ്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS), അടുത്തിടെ പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഏറ്റവും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പിജി പരീക്ഷാ കേന്ദരവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ വിദ്യാർത്ഥികളെ ജൂലൈ 21 ന് ഇമെയിൽ വഴി അപേക്ഷകരെ അറിയിക്കുമെന്നാണ് വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്.

ജൂൺ 13 മുതൽ 17 വരെ അപേക്ഷകർക്ക് അവരുടെ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെട്ട തിരുത്തലുകൾ പരിഹരിക്കാനും തിരഞ്ഞെടുക്കാനും അധികൃതർ അവസരം നൽകിയിരുന്നു. നീറ്റ് പിജി 2025-ന്റെ അഡ്മിറ്റ് കാർഡുകൾ ജൂലൈ 31-ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിൽ മറ്റ് വിശദാംശങ്ങൾക്കൊപ്പം, ഉദ്യോഗാർത്ഥികൾക്ക് അവരുടെ പരീക്ഷാ കേന്ദ്രങ്ങളുടെ വിലാസവും അറിയാൻ കഴിയും. പരീക്ഷയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് രാവിലെ 9:30 നും വൈകുന്നേരം 06:00 നും ഇടയിൽ +91-7996165333 എന്ന ഹെൽപ്പ്‌ലൈൻ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

natboard.edu.in, nbe.edu.in എന്നീ രണ്ട് ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രമെ വിദ്യാർത്ഥികൾക്ക് പരീക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാൻ സാധിക്കു. മറ്റ് വെബ്സൈറ്റുകളെ ആശ്രയിക്കരുതെന്നും ആധികാരിക വിവരങ്ങൾ അറിയാൻ ഇവ പരിശോധിക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

മെഡിക്കൽ പ്രവേശന പരീക്ഷ 2025 ഓഗസ്റ്റ് മൂന്നിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. പരീക്ഷ ഒറ്റ ഷിഫ്റ്റായി നടക്കും. രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12.30 വരെയാകും പരീക്ഷ നടക്കുക. ഫലം 2025 സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് എൻബിഇഎംഎസ് ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

 

 

 

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം