NEET PG 2025 Result: നീറ്റ് പിജി ഫലമെത്തി, ഫലം എവിടെ എങ്ങനെ അറിയാം?
NEET PG 2025 Results Declared; വിവിധ വിഭാഗങ്ങള്‍ക്കായുള്ള ഔദ്യോഗിക കട്ട്-ഓഫ് മാര്‍ക്കുകള്‍ പുറത്തുവിട്ടു. വിവര ബുള്ളറ്റിനിലെ പെര്‍സെന്റൈല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കട്ട്-ഓഫ് നിശ്ചയിച്ചിരിക്കുന്നത്

Neet Pg Result 2025
ന്യൂഡല്‍ഹി: നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് നീറ്റ് പരീക്ഷയുടെ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 3, 2025-നാണ് രാജ്യത്തുടനീളം പരീക്ഷ നടന്നത്. എംഡി, എംഎസ്, ഡിഎന്‍ബി, ഡോ.എന്‍ബി (6 വര്‍ഷത്തെ കോഴ്സുകള്‍), പിജി ഡിപ്ലോമ തുടങ്ങിയ ബിരുദാനന്തര മെഡിക്കല്‍ കോഴ്സുകളിലേക്ക് പ്രവേശനം നേടുന്നതിനുള്ള യോഗ്യതാ പരീക്ഷയാണിത്. ഫലം പ്രഖ്യാപിച്ചതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയുടെ നിര്‍ണായക വഴിത്തിരിവായി ഇത് മാറുകയാണ്.
ഫലം എവിടെ പരിശോധിക്കാം?
വിദ്യാര്‍ത്ഥികള്‍ക്ക് NBEMS-ന്റെ ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in സന്ദര്‍ശിച്ച് ഫലം പരിശോധിക്കാം. ഓരോ വിദ്യാര്‍ത്ഥിക്കും ലഭിച്ച മാര്‍ക്കും, റാങ്കും വെബ്സൈറ്റില്‍ ലഭ്യമാണ്.
കട്ട്-ഓഫ് മാര്‍ക്കുകള്‍
വിവിധ വിഭാഗങ്ങള്‍ക്കായുള്ള ഔദ്യോഗിക കട്ട്-ഓഫ് മാര്‍ക്കുകള്‍ പുറത്തുവിട്ടു. വിവര ബുള്ളറ്റിനിലെ പെര്‍സെന്റൈല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കട്ട്-ഓഫ് നിശ്ചയിച്ചിരിക്കുന്നത്:
- ജനറല്‍/EWS: 50-ാം പെര്‍സെന്റൈല്‍ (276 മാര്‍ക്ക്)
- ജനറല്‍ PwBD: 45-ാം പെര്‍സെന്റൈല്‍ (255 മാര്‍ക്ക്)
- SC/ST/OBC (PwBD ഉള്‍പ്പെടെ): 40-ാം പെര്‍സെന്റൈല്‍ (235 മാര്‍ക്ക്)
കൂടുതല്‍ പ്രവേശന നടപടികള്‍ക്ക് ഈ കട്ട്-ഓഫ് മാര്‍ക്കുകള്‍ അടിസ്ഥാനമാക്കും.
ഫലം ഡൗണ്‍ലോഡ് ചെയ്യേണ്ട രീതി
- വിദ്യാര്‍ത്ഥികള്‍ക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം:
- natboard.edu.in എന്ന വെബ്‌സൈറ്റോ, NEET PG പോര്‍ട്ടലോ സന്ദര്‍ശിക്കുക.
- ‘NEET PG 2025 Result’ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
- നിങ്ങളുടെ രജിസ്ട്രേഷന്‍ നമ്പറും ജനനത്തീയതിയും മറ്റ് ലോഗിന്‍ വിവരങ്ങളും നല്‍കുക.
- വിവരങ്ങള്‍ നല്‍കി സബ്മിറ്റ് ചെയ്യുക.
- നിങ്ങളുടെ സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങള്‍ക്കായി പ്രിന്റ് എടുത്ത് സൂക്ഷിക്കുക.