AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

NEET PG 2025: പക്ഷപാതമില്ല, രണ്ടുതരം ചോദ്യവുമില്ല, നീറ്റ് പിജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തും

NEET PG Exam 2025 In one shift: രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഉത്തരവ്.

NEET PG 2025: പക്ഷപാതമില്ല, രണ്ടുതരം ചോദ്യവുമില്ല, നീറ്റ് പിജി പരീക്ഷ ഒരു ഷിഫ്റ്റിൽ നടത്തും
Neet Pg 2025Image Credit source: Freepik
aswathy-balachandran
Aswathy Balachandran | Published: 30 May 2025 19:32 PM

ന്യൂഡൽഹി: നീറ്റ് പിജി പരീക്ഷാ നടത്തിപ്പിൽ സുപ്രീം കോടതിയുടെ നിർണായക ഇടപെടൽ. ജൂൺ 15-ന് പരീക്ഷ ഒറ്റ ഷിഫ്റ്റിൽ മാത്രം നടത്താൻ സുപ്രീം കോടതി ദേശീയ പരീക്ഷാ ബോർഡിന് (NBE) നിർദ്ദേശം നൽകി. രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്താനുള്ള എൻബിഇയുടെ തീരുമാനം ഏകപക്ഷീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

രണ്ട് ഷിഫ്റ്റുകളായി പരീക്ഷ നടത്തുന്നത് അന്യായവും പക്ഷപാതപരവുമാണെന്ന് ആരോപിച്ച് സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. വ്യത്യസ്ത ചോദ്യപേപ്പറുകൾ വരുന്നതുകൊണ്ട് വിദ്യാർത്ഥികൾക്ക് തുല്യ അവസരം ലഭിക്കില്ലെന്നായിരുന്നു ഹർജികളിലെ പ്രധാന വാദം. ഇത്രയും പ്രധാനപ്പെട്ട ഒരു പരീക്ഷയ്ക്ക് പൂർണ്ണ സുതാര്യത ഉറപ്പാക്കണമെന്നും ഒരേ സമയം നടത്തണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർദ്ദേശം നൽകിയത്. ജൂൺ 15-ന് പരീക്ഷ നടത്തി ജൂലൈ 15-ന് ഫലം പ്രഖ്യാപിക്കാനാണ് എൻബിഇ നേരത്തെ തീരുമാനിച്ചിരുന്നത്. സുപ്രീം കോടതിയുടെ ഈ ഇടപെടൽ പരീക്ഷയുടെ സുതാര്യത ഉറപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

പ്രധാന തിയതികൾ

 

  • പരീക്ഷാ കേന്ദ്രം അറിയുന്നത് : 2025 ജൂൺ 2
  • അഡ്മിറ്റ് കാർഡ് പുറത്തിറക്കുന്ന തീയതി: 2025 ജൂൺ 11
  • നീറ്റ് പി.ജി. 2025 പരീക്ഷാ തീയതി: 2025 ജൂൺ 15
  • ഫലപ്രഖ്യാപനം: 2025 ജൂലൈ 15-നകം
  • ഇൻ്റേൺഷിപ്പ് പൂർത്തിയാക്കേണ്ട അവസാന തീയതി: 2025 ജൂലൈ 31

Also read – തയ്യാറായിക്കോളൂ..! കീം റാങ്ക് ലിസ്റ്റ് ഉടൻ പുറത്തവരും; അറിയിപ്പ് ഇങ്ങന

നീറ്റ് പി.ജി. അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം

 

  • നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (NBEMS) ഔദ്യോഗിക വെബ്സൈറ്റായ natboard.edu.in അല്ലെങ്കിൽ nbe.edu.in സന്ദർശിക്കുക.
  • വെബ്സൈറ്റിന്റെ ഹോംപേജിൽ “NEET PG” എന്ന വിഭാഗം കണ്ടെത്തുക.
  • “NEET PG Admit Card 2025” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ പേജിൽ, ‘അപ്ലിക്കന്റ് ലോഗിൻ’ (Applicant Login) പോർട്ടലിലേക്ക് പോകുക.
  • നിങ്ങളുടെ യൂസർ ഐഡിയും (User ID) പാസ്‌വേഡും (Password) നൽകി ലോഗിൻ ചെയ്യുക.
  • ലോഗിൻ ചെയ്ത ശേഷം, “Download Admit Card” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ദൃശ്യമാകും.
  • അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള നിങ്ങളുടെ പേര്, റോൾ നമ്പർ, പരീക്ഷാ തീയതി, സമയം, പരീക്ഷാ കേന്ദ്രം തുടങ്ങിയ എല്ലാ വിവരങ്ങളും കൃത്യമാണോ എന്ന് ഉറപ്പുവരുത്തുക
  • അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. പരീക്ഷാ കേന്ദ്രത്തിൽ കൊണ്ടുപോകുന്നതിനായി ചുരുങ്ങിയത് 2-3 കോപ്പികളെങ്കിലും പ്രിന്റ് എടുക്കുന്നത് നല്ലതാണ്.
  • പ്രിന്റ് എടുത്ത അഡ്മിറ്റ് കാർഡിൽ നിർദ്ദേശിച്ചിരിക്കുന്ന സ്ഥലത്ത്, അപേക്ഷയിൽ നൽകിയതുപോലെയുള്ള ഒരു പുതിയ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ പതിക്കുക.