AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

KEAM 2025 Rank List: തയ്യാറായിക്കോളൂ..! കീം റാങ്ക് ലിസ്റ്റ് ഉടൻ പുറത്തവരും; അറിയിപ്പ് ഇങ്ങനെ

KEAM 2025 Rank List Release Date: ജൂൺ രണ്ട് വൈകിട്ട് മൂന്ന് മണി വരെയാണ് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി. cee.kerala.gov.in എന്ന ഒൺലൈൻ വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് മാർക് സമർപ്പിക്കാവുന്നതാണ്. രണ്ടാം വർഷത്തിൽ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർകാണ് വിദ്യാർത്ഥികൾ സമർപ്പിക്കേണ്ടത്.

KEAM 2025 Rank List: തയ്യാറായിക്കോളൂ..! കീം റാങ്ക് ലിസ്റ്റ് ഉടൻ പുറത്തവരും; അറിയിപ്പ് ഇങ്ങനെ
പ്രതീകാത്മക ചിത്രംImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 30 May 2025 18:16 PM

എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ (കീം) റാങ്ക് ലിസ്റ്റ് ഉടൻ പ്രസിദ്ധീകരിക്കുമെന്ന് സൂചന. നിരവധി വിദ്യാർത്ഥികളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നത്. റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള പ്രധാന നടപടിക്രമമായ യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി പുറത്തു വന്നിരുന്നു. കീം 2025 റാങ്ക് ലിസ്റ്റ് ജൂൺ ആദ്യവാരം തന്നെ പ്രസിദ്ധീകരിക്കുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ജൂൺ രണ്ട് വൈകിട്ട് മൂന്ന് മണി വരെയാണ് യോഗ്യതാ പരീക്ഷയുടെ മാർക്ക് ഓൺലൈനായി സമർപ്പിക്കാനുള്ള അവസാന തീയതി. cee.kerala.gov.in എന്ന ഒൺലൈൻ വെബ്‌സൈറ്റ് വഴി വിദ്യാർത്ഥികൾക്ക് മാർക് സമർപ്പിക്കാവുന്നതാണ്. രണ്ടാം വർഷത്തിൽ കെമിസ്ട്രി, ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങൾക്ക് ലഭിച്ച മാർകാണ് വിദ്യാർത്ഥികൾ സമർപ്പിക്കേണ്ടത്.

എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനത്തിനായി ഓൺലൈനായി അപേക്ഷിച്ച വിദ്യാർത്ഥികളിൽ സംവരണാനുകൂല്യം അവകാശപ്പെട്ടവരുടെ രേഖകളിൽ ന്യൂനതകൾ കണ്ടെത്തിയിട്ടുണ്ട്. ഇത്തരം വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഔദ്യോഗിക വെബ്സൈറ്റായ www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കീം പരീക്ഷയുടെ സ്കോർ ഔദ്യോ​ഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എൻജിനീയറിങ്, ഫാർമസി പരീക്ഷകളുടെ സ്കോർ കാർഡാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ കമ്മീഷണറുടെ വെബ്‌സൈറ്റ് സന്ദർശിച്ച് വിദ്യാർത്ഥികൾക്ക് സ്കോർ ഡൗൺലോഡ് ചെയ്യാവുന്നതാണ്. എൻജിനിയറിങ്ങിന് 97,759 വിദ്യാർഥികളും, ഫാർമസിക്ക് 46,107 വിദ്യാർഥികളുമാണ് രജിസ്റ്റർ ചെയ്തത്.

Updating….