NEET SS Exam 2025: നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി 2025 പരീക്ഷകൾ മാറ്റി; അറിയിപ്പ് ഇങ്ങനെ
NEET Super Specialty 2025 Exam Postponed: നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ. എൻബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ (നീറ്റ് എസ്എസ്).
നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്- NEET SS 2025) 2025 പരീക്ഷാ തീയതികൾ മാറ്റിവച്ചു. ഈ വർഷം അവസാനത്തോടെ പരീക്ഷകൾ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (എൻബിഇഎംഎസ്) 2025 ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് ഫോർ സൂപ്പർ സ്പെഷ്യാലിറ്റി (നീറ്റ് എസ്എസ്) ഷെഡ്യൂളിൽ മാറ്റം വരുത്തിയതായി ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
നവംബർ ഏഴ്, എട്ട് തീയതികളിൽ നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം, 2025 ഡിസംബർ 27, 28 തീയതികളിലാകും ഇനി പരീക്ഷ നടക്കുക. രണ്ട് ഷിഫ്റ്റുകളിലായി രാവിലെ 9 മുതൽ 11:30 വരെയും ഉച്ചയ്ക്ക് 2 മുതൽ 4:30 വരെയുമാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ദേശീയ മെഡിക്കൽ കമ്മീഷനും (എൻഎംസി) ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും ഇക്കാര്യം അംഗീകരിച്ചു.
Also Read: 20 ലക്ഷം രൂപയുടെ സ്കോളർഷിപ്പ്; വിദ്യാർത്ഥികൾക്ക് എസ്ബിഐയിൽ സുവർണാവസരം
ഇന്ത്യയിലുടനീളമുള്ള ഡിഎം/എംസിഎച്ച്, ഡോ. എൻബി സൂപ്പർ-സ്പെഷ്യാലിറ്റി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തുന്ന ദേശീയതല പ്രവേശന പരീക്ഷയാണ് നീറ്റ് സൂപ്പർ സ്പെഷ്യാലിറ്റി പരീക്ഷ (നീറ്റ് എസ്എസ്).
അറിയിപ്പ് എങ്ങനെ പരിശോധിക്കാം?
ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ natboard.edu.in സന്ദർശിക്കുക.
ഹോംപേജിൽ, “പൊതു അറിയിപ്പ്” വിഭാഗത്തിന് കീഴിലുള്ള “NEET SS നടത്തിപ്പ്” എന്നതിൽ ക്ലിക്ക് ചെയ്യുക.
തുറക്കുമ്പോൾ അറിയിപ്പ് ഡൗൺലോഡ് ചെയ്യപ്പെടും.
ശേഷം വിദ്യാർത്ഥികൾ വിശദമായ അറിയിപ്പ് പരിശോധിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഉദ്യോഗാർത്ഥികൾക്ക് NBEMS-നെ 011-45593000 എന്ന നമ്പറിൽ ബന്ധപ്പെടാം അല്ലെങ്കിൽ exam.natboard.edu.in/communication എന്ന പോർട്ടൽ വഴിയും ബന്ധപ്പെടാവുന്നതാണ്.