AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Punjab & Sind Bank Recruitment: ബാങ്ക് ജോലിയാണോ സ്വപ്നം! പഞ്ചാബ് – സിന്ധ് ബാങ്കിൽ അവസരം; പൂർണവിവരം

Punjab & Sind Bank Recruitment 2025: ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 190 തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ആകെ 190 ഒഴിവുകളാണുള്ളത്. അതിൽ ക്രെഡിറ്റ് മാനേജർ തസ്തികയിലേക്ക് 130ഉം, അഗ്രികൾച്ചർ മാനേജർ തസ്തികയിലേക്ക് 60 ഒഴിവുകളുമാണുള്ളത്.

Punjab & Sind Bank Recruitment: ബാങ്ക് ജോലിയാണോ സ്വപ്നം! പഞ്ചാബ് – സിന്ധ് ബാങ്കിൽ അവസരം; പൂർണവിവരം
Punjab & Sind Bank RecruitmentImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 25 Sep 2025 10:37 AM

പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റായ punjabandsind.bank.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

2025 ഒക്ടോബർ 10 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിലൂടെ 190 തസ്തികകളിലേക്കുള്ള നിയമനമാണ് നടക്കുന്നത്. ആകെ 190 ഒഴിവുകളാണുള്ളത്. അതിൽ ക്രെഡിറ്റ് മാനേജർ തസ്തികയിലേക്ക് 130ഉം, അഗ്രികൾച്ചർ മാനേജർ തസ്തികയിലേക്ക് 60 ഒഴിവുകളുമാണുള്ളത്.

വിദ്യാഭ്യാസ യോഗ്യത

ക്രെഡിറ്റ് മാനേജർ: എല്ലാ സെമസ്റ്ററുകളിലും / വർഷങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദമുണ്ടായിരിക്കണം. (SC/ST/OBC/PwBD വിഭാഗക്കാർക്ക് 55 ശതമാനം). അല്ലെങ്കിൽ CA/CMA/CFA/MBA (ഫിനാൻസ്) പോലുള്ള പ്രൊഫഷണൽ യോഗ്യത നേടിയവരായിരിക്കണം അപേക്ഷകർ.

Also Read: ഗസ്റ്റ് അധ്യാപകരാകാനും ഇനി സെറ്റ് വേണോ? പുതിയ പ്രതിസന്ധിയിൽ സ്കൂളുകൾ

അഗ്രികൾച്ചർ മാനേജർ: ഇന്ത്യാ ഗവൺമെന്റ് അംഗീകരിച്ച ഒരു സർവകലാശാലയിൽ നിന്ന് അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ/ഡയറി/ആനിമൽ ഹസ്ബൻഡറി/ഫോറസ്ട്രി/വെറ്ററിനറി സയൻസ്/അഗ്രികൾച്ചർ എഞ്ചിനീയറിംഗ്/ഫിസികൾച്ചർ എന്നിവയിൽ ബിരുദം (ബിരുദം) അല്ലെങ്കിൽ (കേന്ദ്ര ഗവൺമെന്റ് അംഗീകരിച്ച ഏതെങ്കിലും തത്തുല്യ യോഗ്യത) എല്ലാ സെമസ്റ്ററുകളിലും / വർഷങ്ങളിലും കുറഞ്ഞത് 60 ശതമാനം മാർക്കോടെ പാസായിരിക്കണം. (SC/ST/OBC/PwBD വിഭാഗക്കാർക്ക് 55%). പ്രായപരിധി 23നും 35നും ഇടയിൽ ആയിരിക്കണം.

അപേക്ഷകർക്ക് ആവശ്യമായ ഫീസ്/ഇന്റമേഷൻ ചാർജുകൾ ഓൺലൈൻ വഴി മാത്രമേ അടയ്ക്കാൻ കഴിയൂ. കൂടുതൽ വിവരങ്ങൾക്ക് പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.