OICL Recruitment 2025: ബിരുദധാരികൾക്ക് അവസരം; അര ലക്ഷം ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി, അറിയേണ്ടതെല്ലാം

OICL Assistant Recruitment 2025: താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 2 മുതൽ ഒഐസിഎലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 17.

OICL Recruitment 2025: ബിരുദധാരികൾക്ക് അവസരം; അര ലക്ഷം ശമ്പളത്തോടെ കേന്ദ്ര സർക്കാർ ജോലി, അറിയേണ്ടതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

01 Aug 2025 11:18 AM

ദി ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് (OICL) അസിസ്റ്റന്റ് (ക്ലാസ് III) തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 500 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 2 മുതൽ ഒഐസിഎലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 17.

അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായവർക്ക് അപേക്ഷിക്കാം. എസ്‌എസ്‌സി/ ഹയർ സെക്കൻഡറി/ ഇന്റർമീഡിയറ്റ് തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായിരിക്കണം. കൂടാതെ, പ്രാദേശിക ഭാഷയിൽ വായിക്കാനും എഴുതാനും അറിയണം. അപേക്ഷകർ 18നും 26നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. 1000 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി, വിമുക്തഭടന്മാർ എന്നിവർക്ക് 250 രൂപയാണ് ഫീസ്.

തസ്‌തികയിലേക്ക് എങ്ങനെ അപേക്ഷിക്കാം?

  • ഔദ്യോഗിക വെബ്‌സൈറ്റായ orientalinsurance.org സന്ദർശിക്കുക.
  • ഹോം പേജിലെ ‘കരിയർ’ വിഭാഗത്തിന് കീഴിലുള്ള ‘DICL അസിസ്റ്റൻ്റ് രജിസ്ട്രേഷൻ’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
  • ആവശ്യമായ വിവരങ്ങൾ നൽകി അപേക്ഷ ഫോം പൂരിപ്പിക്കുക.
  • നിർദേശങ്ങൾ അനുസരിച്ച് ഫോട്ടോയും ഒപ്പും അപ്ലോഡ് ചെയ്യുക.
  • ഇനി ഫീസ് അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം.
  • തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.

ALSO READ: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ്, വിദ്യാർത്ഥികൾക്ക് എന്ന് വരെ പ്രവേശനം നേടാം?

മൂന്ന് ഘട്ടങ്ങൾ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിൽ ടയർ 1, ടയർ II പരീക്ഷകളും ഭാഷ പരിജ്ഞാന പരിശോധനയും ഉൾപ്പെടുന്നു. 2025 സെപ്റ്റംബർ 7, ഒക്ടോബർ 28 തീയതികളിൽ പരീക്ഷ നടത്താനാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്നത്. തീയതിയിൽ മാറ്റം വരാം. ഭാഷ പരിജ്ഞാന പരിശോധനയുടെ തീയതി പിന്നീട് അറിയിക്കുന്നതാണ്.

കേന്ദ്ര സർക്കാരിന് കീഴിലുള്ള ഈ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയിൽ അസിസ്റ്റന്റായി നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 50,000 രൂപ വരെ ശമ്പളം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ orientalinsurance.org സന്ദർശിക്കുക.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും