AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Puch AI Internship: ഡി​ഗ്രി വേണ്ട, ഹൈസ്കൂൾ വിദ്യാർഥികൾക്കും അവസരം; 2 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പുമായി Puch AI

Puch AI Internship: ഡി​ഗ്രി ഇല്ലാത്തവർക്കും, ഹൈസ്കൂൾ വിദ്യാർഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.

Puch AI Internship: ഡി​ഗ്രി വേണ്ട, ഹൈസ്കൂൾ വിദ്യാർഥികൾക്കും അവസരം; 2 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പുമായി Puch AI
പ്രതീകാത്മക ചിത്രംImage Credit source: Unspalsh
nithya
Nithya Vinu | Published: 08 Aug 2025 09:39 AM

ഹൈസ്കൂൾ വിദ്യാർഥികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയുടെ ഇന്റേൺഷിപ്പ് അവസരവുമായി സ്റ്റാർട്ടപ്പ് കമ്പനി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ Punch AI-യുടെ സഹസ്ഥാപകനും സിഇഒയുമായ സിദ്ധാർത്ഥ് ഭാട്ടിയയാണ് ഇന്റേൺഷിപ്പ് അവസരം പ്രഖ്യാപിച്ചത്. സിദ്ധാർത്ഥ് ഭാട്ടിയയുടെ സോഷ്യഷ മീഡിയ പോസ്റ്റ് വൈറലായിരിക്കുകയാണ്.

റിപ്പോർട്ടുകൾ അനുസരിച്ച്, ഡി​ഗ്രി ഇല്ലാത്തവർക്കും, ഹൈസ്കൂൾ വിദ്യാർഥികൾക്കും ഇന്റേൺഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. രണ്ട് തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്, എഐ എഞ്ചിനീയറിംഗ് ഇന്റേൺ (ഫുൾ ടൈം), ഗ്രോത്ത് മജീഷ്യൻ (ഫുൾ ടൈം/പാർട്ട് ടൈം). രണ്ട് ജോലികളിലും വർക്ക് ഫ്രം ഹോം അവസരമുണ്ട്. കോളേജ് ബിരുദം നിർബന്ധമില്ല. കഴിവ്, സർഗ്ഗാത്മകത, പഠിക്കാനുള്ള താല്പര്യം എന്നിവയ്ക്കാണ് കമ്പനി മുൻഗണന നൽകുന്നതെന്ന് ഭാട്ടിയ വ്യക്തമാക്കി.

ALSO READ: കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി

അപേക്ഷകർക്ക് തങ്ങളുടെ താല്പര്യം സിദ്ധാർത്ഥ് ഭാട്ടിയയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കമന്റുകളിലൂടെ അറിയിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് PPO (പ്രീ-പ്ലേസ്‌മെൻ്റ് ഓഫർ) ലഭിക്കാനും സാധ്യതയുണ്ട്.