KAS Provisional Eligibility List: കാത്തിരുന്ന ഫലപ്രഖ്യാപനം, കെഎഎസ് അര്‍ഹതാപട്ടിക പുറത്തുവിട്ട് പിഎസ്‌സി
KAS Provisional Eligibility List 2025 Published: കണ്‍ഫര്‍മേഷന്‍ നല്‍കിയവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ മാത്രമാണ് പ്രിലിമിനറി എഴുതിയത്. രാവിലെ നടന്ന സെഷനില്‍ 52.8 ശതമാനം പേരും, ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ 52.2 ശതമാനം പേരും പരീക്ഷയെഴുതി
കേരള അഡ്മിനിസ്‌ട്രേറ്റീവ് തസ്തികയിലേക്കുള്ള സോപാധിക അര്‍ഹതാപട്ടിക കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) പുറത്തുവിട്ടു. കെഎഎസ് ഓഫീസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) ട്രെയിനി സ്ട്രീം 1, 2, 3 എന്നിവയുടെ അര്‍ഹതാപട്ടികയാണ് പുറത്തുവിട്ടത്. 01/2025, 02/2025, 03/2025 എന്നിവയാണ് ഈ തസ്തികകളുടെ കാറ്റഗറി നമ്പറുകള്‍. കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് ഡൗണ്‍ലോഡ് ചെയ്യാം. ജൂണ്‍ 14ന് നടന്ന പ്രിലിമിനറി പരീക്ഷയുടെ അര്‍ഹതാപട്ടികയാണ് പുറത്തുവിട്ടത്.
ഓരോ സ്ട്രീമിലെയും കട്ടോഫ്
- സ്ട്രീം 1: സ്ട്രീം 1ലെ അര്‍ഹതാപട്ടികയില്‍ 308 പേരാണ് ഉള്‍പ്പെട്ടത്. 116.76 ആണ് കട്ടോഫ്.
- സ്ട്രീം 2: സ്ട്രീം 2ലെ പട്ടികയില്‍ 211 പേരുണ്ട്. 102.25 ആണ് കട്ടോഫ്.
- സ്ട്രീം 3: 158 ഉദ്യോഗാര്‍ത്ഥികള്‍ സ്ട്രീം മൂന്നിലെ ലിസ്റ്റിലുണ്ട്. കട്ടോഫ് 82.22.
അര്‍ഹതാപട്ടിക എങ്ങനെ പരിശോധിക്കാം?
- keralapsc.gov.in എന്ന കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രവേശിക്കുക
- ഹോം പേജിലെ റിസള്‍ട്ട് സെക്ഷന് കീഴിലെ ഷോര്‍ട്ട് ലിസ്റ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക




ഇനിയെന്ത്?
ഇനി മെയിന്‍ പരീക്ഷ, അഭിമുഖം എന്നീ കടമ്പകളാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നിലുള്ളത്. പ്രിലിമിനറി പരീക്ഷ രണ്ട് സെഷനുകളിലായാണ് നടന്നത്. കണ്‍ഫര്‍മേഷന്‍ നല്‍കിയവരില്‍ ഏതാണ്ട് പകുതിയോളം പേര്‍ മാത്രമാണ് പ്രിലിമിനറി എഴുതിയത്. രാവിലെ നടന്ന സെഷനില്‍ 52.8 ശതമാനം പേരും, ഉച്ചയ്ക്ക് ശേഷം നടന്ന സെഷനില്‍ 52.2 ശതമാനം പേരും പരീക്ഷയെഴുതി.