AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Railway recruitment 2025: റെയിൽവേയിൽ മൂവായിരത്തിലധികം ഒഴിവുകൾ, പത്താംക്ലാസുള്ളവർക്ക് അപേക്ഷിക്കാം

Over 3,000 Vacancies at Indian railway: 3115 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും ആയാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക.

Railway recruitment 2025: റെയിൽവേയിൽ മൂവായിരത്തിലധികം ഒഴിവുകൾ, പത്താംക്ലാസുള്ളവർക്ക് അപേക്ഷിക്കാം
Railway JobsImage Credit source: PTI
aswathy-balachandran
Aswathy Balachandran | Published: 18 Aug 2025 14:24 PM

തിരുവനന്തപുരം: ഇന്ത്യൻ റെയിൽവേയിൽ ഇപ്പോൾ അവസരങ്ങളുടെ ചാകരയാണ്. നിരവധി തസ്തികകളിലേക്ക് അടുത്തിടെ അപേക്ഷകൾ ക്ഷണിച്ചിരുന്നു. ഇതിൽ പിന്നാലെ ഇപ്പോൾ ഇതാ 3000 – ലധികം ഒഴിവുകളിലേക്ക് വീണ്ടും റിക്രൂട്ട്മെന്റ് വിളിച്ചിരിക്കുകയാണ്. ഇത്തവണ പത്താംക്ലാസ് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

അപ്രന്റീസ് തസ്തികയിലേക്കാണ് ആർ ആർ സി ( റെയിൽവേ റിക്രൂട്ട്മെന്റ് സെൽ ) ഇത്തവണ നിയമനം നടത്തുന്നത്. പത്താം ക്ലാസും അതിന് അനുബന്ധമായ യോഗ്യതയും ഉള്ളവർക്ക് മികച്ച ജോലി നേടാനുള്ള ഒരു അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. താല്പര്യമുള്ളവർ സെപ്റ്റംബർ 13 മുമ്പായി അപേക്ഷ നൽകണം.

3115 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈസ്റ്റേൺ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലും വർക്ക് ഷോപ്പുകളിലും ആയാണ് തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കുക. ഫിറ്റർ, വെൽഡർ, മെഷീനിസ്റ്റ്, പെയിന്റർ, ഇലക്ട്രീഷ്യൻ, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിൽ മെക്കാനിക്, കാർപെന്റർ, ലൈൻ മാൻ എന്നീ ട്രേഡുകളിലാണ് നിലവിൽ ഒഴിവുള്ളത്. കാഞ്ച്രപ്പാറ, ലിലുവാ, ജമാൽപൂർ എന്നീ വർഷോപ്പുകളിലാണ് ഒഴിവ്.

15 വയസ്സ് മുതൽ 24 വയസ്സ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയും. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് അഞ്ചുവർഷവും ഒ ബി സി വിഭാഗത്തിൽ പെട്ടവർക്ക് മൂന്നുവർഷവും പി ഡബ്ല്യു ബി ഡി വിഭാഗക്കാർക്ക് 10 വർഷവും ഉയർന്ന പ്രായ പരിധിയിൽ ഇളവ് ഉണ്ടായിരിക്കും.

Also read – ഓണപ്പരീക്ഷ ഇന്ന് മുതല്‍, 30% മാര്‍ക്ക് കിട്ടിയില്ലെങ്കില്‍ എന്ത് സംഭവിക്കും? മാറ്റങ്ങള്‍ അറിയാ

ആർക്കെല്ലാം അപേക്ഷിക്കാം

 

പത്താംക്ലാസ് യോഗ്യത അല്ലെങ്കിൽ തത്തുല്യ പരീക്ഷ ഒരു അംഗീകൃത ബോർഡിൽ നിന്ന് 50 ശതമാനത്തിൽ കുറയാതെ മാർക്കോടെ പാസായിരിക്കണം എന്ന് നിർബന്ധമാണ്. കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ എൻ സി വി ടി / എസ് സി വി ടി എന്നിവയിൽനിന്നുള്ള നാഷണൽ ട്രെയ്ഡ് സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം. അടിസ്ഥാനത്തിൽ ആയിരിക്കും തിരഞ്ഞെടുപ്പ് നടക്കുക.

കൂടാതെ പത്താം ക്ലാസ് ഐ ടി ഐ പരീക്ഷകളിൽ ലഭിച്ച മാർക്കിന്റെ ശരാശരി കണക്കാക്കി അത് യോഗ്യതയിൽ ഉൾപ്പെടുത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റ് സന്ദർശിച്ച് ഓൺലൈനായി വേണം അപേക്ഷ സമർപ്പിക്കാൻ. ജനറൽ ഒ ബി സി ഇ ഡബ്ല്യു എസ് വിഭാഗക്കാർക്ക് 100 രൂപ അപേക്ഷാ ഫീസ് ഉണ്ടായിരിക്കും. വനിതകൾ ഭിന്നശേഷിക്കാർ എസ് സി, എസ് ടി വിഭാഗക്കാർ എന്നിവർക്ക് ഫീസ് ഇല്ല.