AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SBI PO Prelims Result 2025: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം ഉടൻ? ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പരിശോധിക്കേണ്ടത് ഇവിടെ

SBI PO Prelims Result 2025 Soon:പ്രിലിമിനറി പാസാകുന്ന ഉദ്യോഗാർത്ഥികൾ 2025 സെപ്റ്റംബറിൽ നടക്കുന്ന മെയിൻസ് പരീക്ഷ എഴുതാൻ യോ​ഗ്യത നേടും. മെയിൻസിനുള്ള അഡ്മിറ്റ് കാർഡ് സാധാരണയായി പരീക്ഷയ്ക്ക് ഒരു ആഴ്ച മുമ്പാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോ​ദ്യങ്ങളോട് കൂടിയ പരീക്ഷയാണ് നടന്നത്.

SBI PO Prelims Result 2025: എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം ഉടൻ? ഉദ്യോ​ഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്; പരിശോധിക്കേണ്ടത് ഇവിടെ
SBI Image Credit source: Debarchan Chatterjee/NurPhoto via Getty Images
neethu-vijayan
Neethu Vijayan | Published: 18 Aug 2025 10:08 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പി‌ഒ 2025 പ്രിലിമിനറി ഫലം ഉടൻ പുറത്തുവിടും. ഈ മാസം അവസാനമോ സെപ്റ്റംബർ ആദ്യമോ ഫലം പുറത്തുവിടുമെന്നാണ് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഓ​ഗസ്റ്റ് രണ്ട്, നാല്, അഞ്ച് തീയതികളിലാണ് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ നടന്നത്. 541 പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്കാണ് ഈ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. എസ്‌ബി‌ഐ ഇതുവരെ കൃത്യമായ തീയതി പുറത്തുവിട്ടിട്ടില്ല.

പ്രിലിമിനറി പാസാകുന്ന ഉദ്യോഗാർത്ഥികൾ 2025 സെപ്റ്റംബറിൽ നടക്കുന്ന മെയിൻസ് പരീക്ഷ എഴുതാൻ യോ​ഗ്യത നേടും. മെയിൻസിനുള്ള അഡ്മിറ്റ് കാർഡ് സാധാരണയായി പരീക്ഷയ്ക്ക് ഒരു ആഴ്ച മുമ്പാണ് പ്രസിദ്ധീകരിക്കുന്നത്. ഒരു മണിക്കൂർ ദൈർഘ്യത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോ​ദ്യങ്ങളോട് കൂടിയ പരീക്ഷയാണ് നടന്നത്.

എസ്‌ബി‌ഐ പി‌ഒ പ്രിലിമിനറി ഫലം 2025 എങ്ങനെ പരിശോധിക്കാം?

ഫലം പ്രഖ്യാപിച്ചുകഴിഞ്ഞാൽ, ഉദ്യോഗാർത്ഥികൾക്ക് അവരുടെ ഫലം ഡൗൺലോഡ് ചെയ്യുന്നതിനായി ഈ ഘട്ടങ്ങൾ പാലിക്കുക

SBI യുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in സന്ദർശിക്കുക.

ഹോംപേജിലെ കരിയർ വിഭാഗത്തിലേക്ക് പോകുക.

റിക്രൂട്ട്മെന്റ് ഫലങ്ങൾ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

SBI PO പ്രിലിമിനറി ഫലം 2025 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ രജിസ്ട്രേഷൻ നമ്പർ/റോൾ നമ്പറും ജനനത്തീയതിയും നൽകുക.

ഫലത്തിന്റെ PDF ഡൗൺലോഡ് ചെയ്ത് ഭാവി ഉപയോഗത്തിനായി പ്രിൻ്റെടുത്ത് സൂക്ഷിക്കാം.

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക്

നിങ്ങളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ മുൻകൂട്ടി തയ്യാറാക്കി വയ്ക്കുക. അപ്‌ഡേറ്റുകൾക്കായി എസ്‌ബി‌ഐ കരിയർ പോർട്ടൽ പതിവായി പരിശോധിക്കേണ്ടതുണ്ട്. പ്രിലിമിനറി ഫലങ്ങൾ വന്ന് ഉടൻ തന്നെ മെയിൻ പരീക്ഷ നടത്തുന്നതാണ് സാധാരണയായിട്ടുള്ള പ്രവണത്. അതിനാൽ സെപ്റ്റംബറിൽ നടക്കുന്ന മെയിൻ പരീക്ഷയ്ക്കായി ഉദ്യോ​ഗാർത്ഥികൾ തയ്യാറായിരിക്കുക.