AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala PSC Confirmation: ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ അടക്കമുള്ള തസ്തികകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാം

Kerala PSC September 2025 Confirmation Details: തസ്തികയിലേക്ക് അപേക്ഷിച്ചിട്ട്, കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ ആ പരീക്ഷ എഴുതാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അപേക്ഷ അയക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതും

Kerala PSC Confirmation: ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ അടക്കമുള്ള തസ്തികകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാം
പിഎസ്‌സി കണ്‍ഫര്‍മേഷന്‍ Image Credit source: facebook.com/OFFICIAL.KERALA.PUBLIC.SERVICE.COMMISSION
Jayadevan AM
Jayadevan AM | Published: 24 Sep 2025 | 09:30 AM

വിവിധ തസ്തികകളിലേക്കുള്ള പിഎസ്‌സി പരീക്ഷകള്‍ക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. കേരള പൊലീസ് ഫിംഗര്‍ പ്രിന്റ് ബ്യൂറോയില്‍ ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍, ചില ജില്ലകളിലേക്കുള്ള ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, ഹാന്‍ഡിക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ സെയില്‍സ് അസിറ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. ഒക്ടോബര്‍ 11 വരെ കണ്‍ഫര്‍മേഷന്‍ നല്‍കാം.

233/2024 ആണ് ഫിംഗര്‍ പ്രിന്റ് സര്‍ച്ചര്‍ പരീക്ഷയുടെ കാറ്റഗറി നമ്പര്‍. ഈ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ ഒക്ടോബര്‍ 11നുള്ളില്‍ കണ്‍ഫര്‍മേഷന്‍ നല്‍കണം. 2024ലാണ് ഈ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചത്. അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി 2024 സെപ്തംബര്‍ നാലിന് അവസാനിച്ചിരുന്നു. ഇതിന് ശേഷം ഒരു വര്‍ഷത്തിന് ശേഷമാണ് കണ്‍ഫര്‍മേഷനുള്ള അവസരം എത്തിയിരിക്കുന്നത്

. 43400-91200 ആണ് ഈ തസ്തികയിലേക്കുള്ള പേ സ്‌കെയില്‍. എത്ര വേക്കന്‍സിയുണ്ടെന്ന് നോട്ടിഫിക്കേഷനില്‍ വ്യക്തമാക്കിയിരുന്നില്ല. നേരിട്ടുള്ള നിയമനമാണ്. കെമിസ്ട്രിയിലോ, ഫിസിക്‌സിലോ ബിരുദമുള്ളവരായിരുന്നു അപേക്ഷിക്കാന്‍ യോഗ്യര്‍.

27,900-63,700 ആണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലെ പേ സ്‌കെയില്‍. ഈ തസ്തികയിലും എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. വിവിധ ജില്ലകളിലാണ് അവസരം. പ്ലസ്ടു പാസായവരായിരുന്നു അപേക്ഷിക്കാന്‍ യോഗ്യര്‍. സെയില്‍സ് അസിസ്റ്റന്റ് തസ്തികയിലേക്ക് എന്‍സിഎ നോട്ടിഫിക്കേഷനായിരുന്നു. 4,500-7,00 ആണ് പേ സ്‌കെയില്‍.

Also Read: ISRO Recruitment 2025: ഐഎസ്ആർഒയിൽ സയന്റിസ്റ്റ്, എൻജിനിയർ ഒഴിവുകൾ; എവിടെ, എപ്പോൾ അപേക്ഷിക്കാം

കണ്‍ഫര്‍മേഷന്റെ പ്രാധാന്യം

തസ്തികയിലേക്ക് അപേക്ഷിച്ചിട്ട്, കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ ആ പരീക്ഷ എഴുതാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെ അപേക്ഷ അയക്കുന്നതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് കണ്‍ഫര്‍മേഷന്‍ നല്‍കുന്നതും. ഉദ്യോഗാര്‍ത്ഥികളുടെ പിഎസ്‌സി പ്രൊഫൈല്‍ വഴി കണ്‍ഫര്‍മേഷന്‍ നല്‍കാം.