Kerala Rain Holiday: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ അവധിയുണ്ടോ?

Kerala School and College Holiday Updates: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഈ പ്രതീക്ഷയില്‍ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നതിന്റെ തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍

Kerala Rain Holiday: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ അവധിയുണ്ടോ?

Image for representation purpose only

Published: 

04 Aug 2025 | 10:04 PM

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അതത് ജില്ലകളിലെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ അവധി അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഈ പ്രതീക്ഷയില്‍ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നതിന്റെ തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ ഒരു ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല.

എന്നാല്‍ അലര്‍ട്ടുകള്‍ മാത്രം പരിഗണിച്ചല്ല കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിലടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Also Read: Kerala Rain Alert: വരുന്നത് കൊടുംമഴ, നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഡാമുകളില്‍ ജലനിരപ്പ് ഉയരുന്നു, അതീവ ജാഗ്രത

മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓഗസ്ത് ആറു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Related Stories
Kerala PSC Recruitment: പ്ലസ്ടു ധാരാളം, പരിചയസമ്പത്തും വേണ്ട; ഈ സര്‍ക്കാര്‍ ജോലികള്‍ക്ക് ഇപ്പോള്‍ തന്നെ അപേക്ഷിക്കാം
JEE Main 2026: ജെഇഇ തയ്യാറെടുപ്പിലാണോ നിങ്ങൾ? അവസാന നിമിഷം പണി കിട്ടാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
ANERT Recruitment: അനര്‍ട്ടില്‍ ജോലി അലര്‍ട്ട്; ഡിഗ്രിക്കാര്‍ക്ക് മുതല്‍ അപേക്ഷിക്കാം
World Bank Internship: മണിക്കൂറിന് സ്റ്റൈപെൻഡ്, ലോകബാങ്കിൽ ഇന്റേൺഷിപ്പിന് അവസരം; അപേക്ഷകൾ ക്ഷണിച്ചു
NABARD Vacancy: നബാർഡിൽ ഡെവലപ്‌മെൻ്റ് അസിസ്റ്റൻ്റ് തസ്തികയിൽ ഒഴിവുകൾ; യോ​ഗ്യത ആർക്കെല്ലാം
Kerala PSC: അപേക്ഷ സമര്‍പ്പിച്ചതിന് ശേഷവും തിരുത്തല്‍ വരുത്താം; ഉദ്യോഗാര്‍ത്ഥികള്‍ക്കായി പിഎസ്‌സിയുടെ ‘സര്‍പ്രൈസ്‌’
കത്തിക്ക് മൂർച്ച കൂട്ടാനുള്ള എളുപ്പ വഴികൾ
മാങ്ങ പഴുപ്പിക്കാൻ മാരകവിഷം ഉപയോ​ഗിച്ചോ എന്നറിയണോ
അരിഞ്ഞ സവാള കേടുകൂടാതെ സൂക്ഷിക്കണോ?
സുനിത വില്യംസിന്റെ ആസ്തിയെത്ര?
കാലുകൊണ്ട് മാവു കുഴച്ച് പണിക്കാരൻ, മനുഷ്യർക്ക് കഴിക്കാനുള്ളതാണോ?
കൂടോത്രം വീടുമാറി ചെയ്യ്തയാൾ ഒടുവിൽ
സല്യൂട്ട്! പ്രയാഗ്‌രാജില്‍ അപകടത്തില്‍ പെട്ട വിമാനത്തിലെ പൈലറ്റുമാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തുന്നു
ഹിസാറില്‍ 282 അടി ഉയരമുള്ള ടവറിന്റെ മുകളില്‍ യുവാവിന്റെ സാഹസം