AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

RRB JE Recruitment: ഇതാ സന്തോഷവാർത്ത… ആർആർബിയിൽ വീണ്ടും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

RRB Junior Engineer Recruitment 2025: 18നും 33നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്.

RRB JE Recruitment: ഇതാ സന്തോഷവാർത്ത… ആർആർബിയിൽ വീണ്ടും അവസരം; അപേക്ഷിക്കേണ്ടത് ഇങ്ങനെ
RRB Recruitment Image Credit source: PTI
neethu-vijayan
Neethu Vijayan | Published: 30 Oct 2025 12:31 PM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർആർബി) കീഴിൽ തൊഴിലന്വേഷകർക്ക് സുവർണാവസരം. 2569 ജൂനിയർ എഞ്ചിനീയർ തസ്തികകളിലേക്കുള്ള നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ആർആർബിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. rrbguwahati.gov.in എന്നതാണ് ഔദ്യോഗിക വെബ്സൈറ്റ്. അപേക്ഷാ ഫോം സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 30 വലെയാണ്. നാളെ മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.

18നും 33നും ഇടയിൽ പ്രായമുള്ളവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. 35,400 രൂപയാണ് തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പ്രതിമാസം ലഭിക്കുന്നത്. മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.

Also Read: 28 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, അതും ഓസ്‌ട്രേലിയയിൽ; ആർക്കെല്ലാം അപേക്ഷിക്കാം?

മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / മാനുഫാക്ചറിംഗ് / മെക്കാട്രോണിക്സ് / ഇൻഡസ്ട്രിയൽ / മെഷീനിംഗ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ടൂൾസ് ആൻഡ് മെഷീനിംഗ് / ടൂൾസ് ആൻഡ് ഡൈ മേക്കിംഗ് / ഓട്ടോമൊബൈൽ / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് എന്നിവയിൽ മൂന്ന് വർഷത്തെ ഡിപ്ലോമ അല്ലെങ്കിൽ മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / മാനുഫാക്ചറിംഗ് / മെക്കാട്രോണിക്സ് / ഇൻഡസ്ട്രിയൽ / മെഷീനിംഗ് / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ / ടൂൾസ് ആൻഡ് മെഷീനിംഗ് / ടൂൾസ്, ഡൈ മേക്കിംഗ് / ഓട്ടോമൊബൈൽ / പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് എന്നീ അടിസ്ഥാന മേഖലകളിൽ ബിരുദം എന്നിവയാണ് ഈ തസ്തികയിലേക്കുള്ള യോ​ഗ്യത മാനദണ്ഡം.

ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക് 500 രൂപയും, എസ്‌സി/എസ്ടി/പിഡബ്ല്യുബിഡി/സ്ത്രീ/വിമുക്തഭടൻ തുടങ്ങി വിഭാ​ഗങ്ങളിലെ ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് അപേക്ഷാ ഫീസ്.

അപേക്ഷിക്കേണ്ട വിധം

rrbguwahati.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.

ശേഷം ഓൺലൈൻ വഴി വിശദവിവരങ്ങൾ നൽകി അപേക്ഷിക്കുക.

അപേക്ഷ സമർപ്പിച്ചതിന് ശേഷം അവയിൽ തിരുത്തലും വരുത്താൻ കഴിയില്ല.

ഫീസ് അടച്ച ശേഷം സമർപ്പിക്കുക. ശേഷം എസ്എംഎസോ ഇമെയിൽ വഴിയോ സന്ദേശം ലഭിക്കുന്നതാണ്.