AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Study Abroad: 28 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, അതും ഓസ്‌ട്രേലിയയിൽ; ആർക്കെല്ലാം അപേക്ഷിക്കാം?

Australian University Scholarship: ഇന്ത്യൻ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പാണ് നൽകുക. ആഗോള വിദ്യാഭ്യാസത്തിലെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് യൂണിവേഴ്സിറ്റി ഇത്തരമൊരു പഠനസഹായം നൽകുന്നത്.

Study Abroad: 28 ലക്ഷം രൂപയുടെ സ്‌കോളർഷിപ്പ്, അതും ഓസ്‌ട്രേലിയയിൽ; ആർക്കെല്ലാം അപേക്ഷിക്കാം?
പ്രതീകാത്മക ചിത്രംImage Credit source: martin-dm/E+/Getty Images
neethu-vijayan
Neethu Vijayan | Published: 28 Oct 2025 11:04 AM

വിദേശ രാജ്യങ്ങളിൽ പഠനം സ്വപ്നം കാണുന്ന വിദ്യാർത്ഥികൾക്ക് ഇതാ സ്‌കോളർഷിപ്പുമായി ഓസ്‌ട്രേലിയൻ യൂണിവേഴ്‌സിറ്റി. ഓസ്‌ട്രേലിയയിലെ മക്വാറി യൂണിവേഴ്‌സിറ്റിയാണ് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യൻ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായി വൈസ് ചാൻസലറുടെ ഇന്റർനാഷണൽ സ്‌കോളർഷിപ്പാണ് നൽകുക. ആഗോള വിദ്യാഭ്യാസത്തിലെ സാമ്പത്തികഭാരം കുറയ്ക്കുന്നതിനായാണ് യൂണിവേഴ്സിറ്റി ഇത്തരമൊരു പഠനസഹായം നൽകുന്നത്.

രണ്ട് പ്രധാന സ്കോളർഷിപ്പുകൾ സംയോജിപ്പിച്ച് 50,000 ഓസ്‌ട്രേലിയൻ ഡോളർ വരെ (ഏകദേശം 29 ലക്ഷത്തോളം രൂപ) അർഹരായ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നതാണ്. ബാച്ചിലേഴ്‌സ്, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾക്കും ഇത് ലഭ്യമാണ്. ഈ സ്കോളർഷിപ്പിൽ ആദ്യ വർഷത്തിലെ രണ്ടാം സെമസ്റ്ററിൽ 5.7 ലക്ഷം രൂപ (10,000 ഓസ്‌ട്രേലിയൻ ഡോളർ) നൽകുന്നു. തുടർന്ന് പ്രോഗ്രാം കാലാവധി പൂർത്തിയാകുന്നതുവരെ ഓരോ സെമസ്റ്ററിനും ഏകദേശം 2.8 ലക്ഷം രൂപ വീതം സാമ്പത്തിക സഹായമായി നൽകും.

Also Read: സർക്കാർ ജോലിയാണോ സ്വപ്നം; ഇന്റലിജൻസ് ബ്യൂറോയിൽ ഇതാ അവസരം

ഈ സ്കോളർഷിപ്പുകൾക്ക് പുറമേ, ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്ട്രേലിയയിൽ ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് സസ്റ്റൈനബിലിറ്റി സ്കോളർഷിപ്പ് (5,000 ഓസ്‌ട്രേലിയൻ ഡോളർ വരെ), ഫാക്കൽറ്റി ഓഫ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഫസ്റ്റ് ഓസ്‌ട്രേലിയ സ്‌കോളർഷിപ്പ് (പ്രതിവർഷം 5,000 ഓസ്‌ട്രേലിയൻ ഡോളർ) തുടങ്ങിയ മറ്റ് സ്കോളർഷിപ്പുകൾക്കും അപേക്ഷിക്കാം.

യോഗ്യതാ മാനദണ്ഡം

അപേക്ഷിക്കുന്നവർ ഇന്ത്യൻ പൗരനായിരിക്കണം.

അപേക്ഷകർ അവരുടെ ഓഫർ ലെറ്റർ സ്വീകരിക്കുകയും നിർദ്ദിഷ്ട സമയപരിധിക്കുള്ളിൽ പ്രാഥമിക ഫീസ് നൽകുകയും വേണം.

എല്ലാ നിർബന്ധിത പഠന കാലയളവിലും വിദ്യാർത്ഥികൾ എൻറോൾ ചെയ്തിരിക്കണം.

മക്വാരി യൂണിവേഴ്സിറ്റി സ്കോളർഷിപ്പ് അംഗീകരിച്ചില്ലെങ്കിൽ, സർക്കാർ സ്പോൺസർഷിപ്പോ പുറത്തു നിന്നുള്ള മറ്റ് സ്കോളർഷിപ്പോ സ്വീകരിക്കാൻ പാടില്ല.

അപേക്ഷിക്കേണ്ട വിധം?

വിദ്യാർത്ഥികൾ സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുക.

ശേഷം സ്‌കോളർഷിപ്പ് പ്രോഗ്രാമിനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് നൽകണം.

വർഷത്തിൽ ഏത് സമയത്തും വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പിന് അപേക്ഷിക്കാം.