RRB Recruitment 2025: റെയിൽവേയിൽ 35,000 ശമ്പളത്തോടെ ജോലി; 368 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?
RRB Section Controller Recruitment 2025: സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇത് മികച്ചൊരു അവസരമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 368 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുണ്ട്. സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇത് മികച്ചൊരു അവസരമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിന് 20നും 33നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.
ആർആർബി വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി, ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്യണം. ശേഷം ബാധകമെങ്കിൽ ഫീസ് കൂടി അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം. തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.
ALSO READ: കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റാകാം, 25000 ശമ്പളം
ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, രേഖ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് റെയിൽവേയിൽ സെക്ഷൻ കൺട്രോളർമാരായി നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,400 രൂപ ശമ്പളം ലഭിക്കും.