AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sainik School Admissions 2026: സൈനിക സ്‌കൂളിലേക്കുള്ള പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്

Sainik School Admissions 2026 For Class 6 And 9: ഒക്ടോബർ 30 വൈകുന്നേരം അഞ്ച് മണി വരെ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്. 2025 നവംബർ രണ്ട് മുതൽ നാല് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസരമുണ്ടാകും.

Sainik School Admissions 2026: സൈനിക സ്‌കൂളിലേക്കുള്ള പ്രവേശനം; രജിസ്ട്രേഷൻ ആരംഭിച്ചു, അപേക്ഷ അയക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
Sainik School Admission (പ്രതീകാത്മക ചിത്രം)Image Credit source: PTI
neethu-vijayan
Neethu Vijayan | Updated On: 12 Oct 2025 15:20 PM

രാജ്യത്തെ വിവിധ സൈനിക് സ്കൂൾ പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു. നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ ഇന്ത്യ സൈനിക് സ്‌കൂൾ എൻട്രൻസ് എക്‌സാമിനേഷൻ (AISSEE) പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ക്ഷണിച്ചിരിക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് ഒക്ടോബർ 30 വൈകുന്നേരം അഞ്ച് മണി വരെ എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റായ nta.nic.in ൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആറ്, ഒമ്പത് ക്ലാസുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നടക്കുന്നത്. 2025 നവംബർ രണ്ട് മുതൽ നാല് വരെ വിദ്യാർത്ഥികൾക്ക് അപേക്ഷയിലെ തെറ്റുകൾ തിരുത്താനുള്ള അവസരമുണ്ടാകും. 2026 ജനുവരിയിൽ നടക്കുന്ന പരീക്ഷയിൽ ഒമ്പതാം ക്ലാസിന് ഇംഗ്ലീഷ് മീഡിയത്തിലും ആറാം ക്ലാസിന് 13 വ്യത്യസ്ത മീഡിയങ്ങളിലുമായിട്ടാണ് പരീക്ഷ നടക്കുക. രാജ്യത്ത് ആറാം ക്ലാസിലേക്ക് 69 പുതിയ സൈനിക് സ്കൂളുകളും, ഒമ്പതാം ക്ലാസിലേക്ക് 19 പുതിയ സൈനിക് സ്കൂളുകളുമാണ് ഇക്കൊല്ലം പുതുതായി അം​ഗീകരിച്ചത്.

പരീക്ഷയുടെ ഘടന

ഓൾ ഇന്ത്യ സൈനിക് സ്കൂൾ പ്രവേശന പരീക്ഷ (AISSEE) മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ എഴുത്തു പരീക്ഷയിലൂടെയാണ് വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. ആറാം ക്ലാസിലേക്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയുൾപ്പെടെ 13 മാധ്യമങ്ങളിലായി 300 മാർക്കിന് 150 മിനിറ്റ് ദൈർഘ്യമുള്ള പ്രവേശന പരീക്ഷയാകും നടത്തുക. ഭാഷ അടിസ്ഥാനമാക്കി 50 മാർക്കുകൾ വീതമുള്ള 25 ചോദ്യങ്ങളും, ഗണിതത്തിൽ മൂന്ന് മാർക്കുകൾ വീതമുള്ള 50 ചോദ്യങ്ങളും, ഇന്റലിജൻസിൽ 50 മാർക്കുകൾ വീതമുള്ള 25 ചോദ്യങ്ങളും ഉണ്ടായിരിക്കും.

Also Read: പിള്ളേര് എഐ പഠിക്കട്ടെ; മൂന്നാം ക്ലാസ് മുതല്‍ പഠനരീതികള്‍ മാറും; വരുന്നത് വമ്പന്‍ നീക്കം

ഒമ്പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷ 180 മിനിറ്റ് ദൈർഘ്യമുള്ളതായിരിക്കും. ജനറൽ, മറ്റ് പിന്നാക്ക വിഭാഗങ്ങൾ (ഒബിസി), പ്രതിരോധം, വിമുക്തഭടന്മാർ എന്നിവരുടെ മക്കൾക്ക് 850 രൂപയും പട്ടികജാതി (എസ്‌സി), പട്ടികവർഗ (എസ്‌ടി) വിഭാഗങ്ങൾക്ക് 700 രൂപയുമാണ് പരീക്ഷാ ഫീസ്. 2026 ഫെബ്രുവരിയോടെ പരീക്ഷയുടെ ഫലം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രവേശന പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം?

  • exams.nta.nic.in/sainik-school-society എന്ന ഔദ്യോഗിക വെബ്‌സൈറ്റും അതിന്റെ സൈനിക് സ്കൂൾ വിഭാഗവും സന്ദർശിക്കുക.
  • ഹോംപേജിൽ, “AISSEE-2026 പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ” ക്ലിക്ക് ചെയ്യുക.
  • ഒരു പുതിയ ലിങ്ക് തുറന്നുവരും.
  • ന്യൂ രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ ലോഗിൻ ചെയ്യുക.
  • ആദ്യമായാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, വിശദമായ വിവരങ്ങൾ നൽകിയ ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ഫീസ് അടയ്ക്കുക.
  • രജിസ്റ്റർ ചെയ്തതിന് ശേഷം അത് പ്രിൻ്റൗട്ടെടുത്ത് സൂക്ഷിക്കാവുന്നതാണ്.