AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Loco Pilot Salary: 1 ലക്ഷം വരെ തുടക്കം വാങ്ങുന്ന റെയിൽവേ ജോലി, ശമ്പള രഹസ്യം

കേന്ദ്ര ജീവനക്കാരുടെ നിലവിലെ ക്ഷാമബത്ത 54 ശതമാനമാണ്. അതായത് അടിസ്ഥാന ശമ്പളത്തിൻ്റെ 54 ശതമാനം. ഇതിനൊപ്പം എച്ച്ആർഎ വേറെയും ലഭിക്കും.

Loco Pilot Salary: 1 ലക്ഷം വരെ തുടക്കം വാങ്ങുന്ന റെയിൽവേ ജോലി, ശമ്പള രഹസ്യം
Loco Pilot SalaryImage Credit source: TV9 Network
arun-nair
Arun Nair | Published: 04 Jun 2025 14:50 PM

ഒറ്റ നോട്ടത്തിൽ ഇത്രയോ? എന്ന് തോന്നുമെങ്കിലും, ഇത്രയുമുണ്ടോ എന്ന് അതിശയപ്പെടുന്ന ശമ്പള രഹസ്യങ്ങളുണ്ട് ഇന്ത്യൻ റെയിൽവേയിൽ. അതിലൊന്നാണ് ലോക്കോ പൈലറ്റിൻ്റെ ശമ്പളം. ആർആർബി എൻടിപിസി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു പക്ഷെ ഇത്തരം വിവരങ്ങൾ അതിശയിപ്പിച്ചേക്കാം. ഇനി കാര്യത്തിലേക്ക് കടക്കാം 19,900 രൂപയാണ് റെയിൽവേയിൽ ലോക്കോ പൈലറ്റിൻ്റെ അടിസ്ഥാന ശമ്പളം അതായത് ബേസിക് പേ. ഇതിനൊപ്പം പ്രത്യേകം ലഭിക്കുന്ന ഒന്നാണ് ക്ഷാമബത്ത.

കേന്ദ്ര ജീവനക്കാരുടെ നിലവിലെ ക്ഷാമബത്ത 54 ശതമാനമാണ്. അതായത് അടിസ്ഥാന ശമ്പളത്തിൻ്റെ 54 ശതമാനം. ഇതിനൊപ്പം എച്ച്ആർഎ വേറെയും ലഭിക്കും. ഇനി ലോക്കോ പൈലറ്റിന് മാത്രമായുള്ള ചില ആനുകൂല്യങ്ങളുണ്ട്. ഇതിലൊന്നാണ് കിലോമീറ്റർ അലവൻസ്. ഒരു കിലോമീറ്റർ ട്രെയിൻ ഓടിച്ചാൽ നാലു രൂപ വെച്ചാണ് കിലോ മീറ്റർ അലവൻസ് ലഭിക്കുന്നത്. ശരാശരി 250 കിലോമീറ്ററിന് ഇത്തരത്തിൽ 1000 രൂപ അധികമായി ശമ്പളത്തിൽ ലഭിക്കും. ഇനി മറ്റൊന്നാണ് ഓവർടൈം.

14 ദിവസത്തിൽ നൂറ്റിനാല് മണിക്കൂറാണ് മിനിമം ഡ്യൂട്ടിയായി പരിഗണിക്കുന്നത്. അതിന് മുകളിൽ പോയാൽ അതിന് ഓവർടൈം ലഭിക്കും. കേരളത്തിൽ ഇത് കുറവാണ് , ഗുഡ്സ് മൂവ്മെന്റ് കൂടുതലുള്ള സ്ഥലങ്ങൾ, സൈഡിങ്ങുകൾ, ലോഡിങ് പോയിന്റ്, അൺലോഡിങ് പോയിന്റ് ഒക്കെ കൂടുതലുള്ള സ്ഥലങ്ങളിൽ ഇത് കൂടാം. കേരളത്തിൽ രണ്ടു വീക്കിൽ മാക്സിമം 70,75 മണിക്കൂറാണ് ഉണ്ടാവുക.ഉത്തരേന്ത്യയിൽ ശരാശരി 35 മണിക്കൂർ രണ്ടു വീക്കിൽ എക്സ്ട്രാ ആയി വരാം.

അങ്ങനെ ഒരു മാസം 70 മണിക്കൂർ ഓവർടൈം. 70-മണിക്കൂറിന് 400 വെച്ചിട്ട് കൂട്ടുകയാണെങ്കിൽ ഏകദേശം 28000- 30000 രൂപ തന്നെ ഓവർടൈം തുക മാത്രം ലഭിക്കും.ട്രെയിനിങ് കഴിഞ്ഞ ആദ്യമാസം ജോലിയിൽ പ്രവേശിക്കുന്നവർക്ക് നോർമൽ ഡ്യൂട്ടി മാത്രം എടുത്തു കഴിഞ്ഞാൽ തന്നെ സാലറി 40000 ആയിരിക്കും. അടുത്ത മാസം അത് 45000 ആകും. അതിനുശേഷം അധിക കിലോമീറ്ററും ഓവർടൈമും ഒക്കെ സാലറിയിൽ എത്തി കഴിഞ്ഞാൽ 70,000 മുതിൽ 80,000 വരെ ശമ്പളമായി ലഭിക്കും. നന്നായി അധ്വാനിക്കുന്നവരെങ്കിൽ 1 ലക്ഷം രൂപ കിട്ടാൻ പാടൊന്നുമില്ല.

അലവൻസുകൾ ഒറ്റ നോട്ടത്തിൽ

അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, ട്രാൻസ്പോർട്ട് അലവൻസ്, നൈറ്റ് ഡ്യൂട്ടി അലവൻസ്, റണ്ണിങ്ങ് അലവൻസ്- ജോലി ചെയ്യുന്ന സ്ഥലം, സ്റ്റേഷൻ, ഗുഡ്സ്- പാസഞ്ചർ എന്നിങ്ങനെ ശമ്പള ഘടനയിൽ വ്യത്യാസം വന്നേക്കാം.