SBI CBO 2025: എസ്‌ബിഐയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം; ശമ്പളം എത്രയെന്ന് അറയണ്ടേ?
SBI CBO Recruitment 2025: എസ്‌ബിഐ ആകെ 2964 സർക്കിൾ അധിഷ്ഠിത ഓഫീസർ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ് പരീക്ഷ നടത്തുക. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ആയിരുന്നു.
എസ്ബിഐയുടെ വിവിധ ഓഫീസുകളിലായി സർക്കിൾ ബേസ്ഡ് ഓഫീസർ (സിബിഒ) ഒഴിവുകളിലേക്ക് സുവർണാവസരം. 2964 ഒഴിവുകളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) പുറത്തിറക്കി. കുറഞ്ഞത് രണ്ട് വർഷത്തെ ബാങ്കിംഗ് പരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ മേഖലയിലേക്ക് ആവശ്യം. എസ്‌ബിഐയുടെ സിബിഒ തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 20നാണ് നടക്കുക.
എസ്‌ബിഐ ആകെ 2964 സർക്കിൾ അധിഷ്ഠിത ഓഫീസർ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ് പരീക്ഷ നടത്തുക. ഇതിൽ ഇംഗ്ലീഷ് (30 മാർക്ക്), ബാങ്കിംഗ് നോളജ് (40 മാർക്ക്), ജനറൽ അവയർനെസ്/ഇക്കണോമി (30 മാർക്ക്), കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (20 മാർക്ക്) എന്നിങ്ങനെ 120 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുന്നു. രണ്ട് മണിക്കൂറാണ് സമയം.
പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ ഘട്ടത്തിൽ അടിസ്ഥാന ശമ്പളം 48,480 രൂപ ആണ്. കൂടാതെ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളും ഉൾപ്പെടുന്നു. സിബിഒ പരീക്ഷ 2025 ന്റെ അഡ്മിറ്റ് കാർഡ് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്നതാണ്. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ആയിരുന്നു.
പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ എൻറോൾമെന്റ് നമ്പർ, രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഉപയോഗിച്ച് പരീക്ഷാ തീയതി / അഡ്മിറ്റ് കാർഡ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.