SBI CBO 2025: എസ്‌ബി‌ഐയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം; ശമ്പളം എത്രയെന്ന് അറയണ്ടേ?

SBI CBO Recruitment 2025: എസ്‌ബി‌ഐ ആകെ 2964 സർക്കിൾ അധിഷ്ഠിത ഓഫീസർ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ് പരീക്ഷ നടത്തുക. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ആയിരുന്നു.

SBI CBO 2025: എസ്‌ബി‌ഐയിൽ ജോലി നേടാൻ ഇതാ മികച്ച അവസരം; ശമ്പളം എത്രയെന്ന് അറയണ്ടേ?

SBI

Published: 

10 Jul 2025 | 05:51 PM

എസ്‌ബി‌ഐയുടെ വിവിധ ഓഫീസുകളിലായി സർക്കിൾ ബേസ്ഡ് ഓഫീസർ (സി‌ബി‌ഒ) ഒഴിവുകളിലേക്ക് സുവർണാവസരം. 2964 ഒഴിവുകളാണുള്ളത്. ഇതുമായി ബന്ധപ്പെട്ട വിജ്ഞാപനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) പുറത്തിറക്കി. കുറഞ്ഞത് രണ്ട് വർഷത്തെ ബാങ്കിംഗ് പരിചയമുള്ള ഉദ്യോഗാർത്ഥികളെയാണ് ഈ മേഖലയിലേക്ക് ആവശ്യം. എസ്‌ബി‌ഐയുടെ സി‌ബി‌ഒ തസ്തികയിലേക്കുള്ള പരീക്ഷ ജൂലൈ 20നാണ് നടക്കുക.

എസ്‌ബി‌ഐ ആകെ 2964 സർക്കിൾ അധിഷ്ഠിത ഓഫീസർ ഒഴിവുകളിലേക്കാണ് പരീക്ഷ നടത്തുന്നത്. ഓൺലൈനായാണ് പരീക്ഷ നടത്തുക. ഇതിൽ ഇംഗ്ലീഷ് (30 മാർക്ക്), ബാങ്കിംഗ് നോളജ് (40 മാർക്ക്), ജനറൽ അവയർനെസ്/ഇക്കണോമി (30 മാർക്ക്), കമ്പ്യൂട്ടർ ആപ്റ്റിറ്റ്യൂഡ് (20 മാർക്ക്) എന്നിങ്ങനെ 120 ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുന്നു. രണ്ട് മണിക്കൂറാണ് സമയം.

പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്ക് പ്രാരംഭ ഘട്ടത്തിൽ അടിസ്ഥാന ശമ്പളം 48,480 രൂപ ആണ്. കൂടാതെ രണ്ട് അഡ്വാൻസ് ഇൻക്രിമെന്റുകളും ഉൾപ്പെടുന്നു. സി‌ബി‌ഒ പരീക്ഷ 2025 ന്റെ അഡ്മിറ്റ് കാർഡ് എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്നതാണ്. അപേക്ഷാ ഫോം സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 26 ആയിരുന്നു.

പോർട്ടലിൽ ലോഗിൻ ചെയ്‌ത് ഉദ്യോഗാർത്ഥികൾക്ക് നിങ്ങളുടെ എൻറോൾമെന്റ് നമ്പർ, രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ ജനനത്തീയതി എന്നിവ ഉപയോഗിച്ച് പരീക്ഷാ തീയതി / അഡ്മിറ്റ് കാർഡ് എന്നിവ പരിശോധിച്ച് ഉറപ്പുവരുത്താവുന്നതാണ്.

 

 

 

 

 

Follow Us
Related Stories
Kerala Plus One Admission 2026: പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ് എന്ന്? വിദ്യാർത്ഥികൾ ഈ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ അഡ്മിഷൻ നഷ്ടപ്പെടും
Calicut University Trial Allotment 2026: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ബിരുദപ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്; പരിശോധിക്കേണ്ടത് ഇങ്ങനെ
Kerala University Degree Admission 2026: ഒന്നാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം നേടേണ്ടത് എങ്ങനെ?
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം ഉടൻ: ഒറ്റ ക്ലിക്കിൽ പരിശോധിക്കാം, ഇവിടെ
University Admissions Kerala: എംജി ഡിഗ്രി ആദ്യ അലോട്ട്‌മെന്റ് വന്നു; കേരള യൂണിവേഴ്സിറ്റി അലോട്ട്മെന്റും കാലിക്കറ്റ് ട്രയലും ഉടന്‍
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് ലിസ്റ്റിലുള്ളവർക്ക് ഇന്ന് കൂടി ചേരാം, സമയം ഇതുവരെ
ചിലന്തിവല തൂത്ത് നടുവൊടിഞ്ഞോ? പരിഹാരമുണ്ട്!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ