SBI Clerk Prelims 2025: ആകെ ഒഴിവ് 6,589, കാത്തിരിപ്പിന് അവസാനം; എസ്‌ബി‌ഐ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്ത്

SBI Clerk Prelims 2025 Admit Card: ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in-ൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ്/കോൾ ലെറ്റർ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 6,589 ക്ലർക്ക് ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ.

SBI Clerk Prelims 2025: ആകെ ഒഴിവ് 6,589, കാത്തിരിപ്പിന് അവസാനം; എസ്‌ബി‌ഐ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്ത്

SBI Clerk Prelims

Published: 

14 Sep 2025 10:13 AM

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബി‌ഐ) നടത്തുന്ന ക്ലാർക്ക്/ജൂനിയർ അസോസിയേറ്റ് 2025 വിഭാ​ഗത്തിലേക്കുള്ള പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കും. ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in-ൽ നിന്ന് ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ്/കോൾ ലെറ്റർ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്. 6,589 ക്ലർക്ക് ഒഴിവുകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമാണ് പരീക്ഷ. സെപ്റ്റംബർ 20, 21, 27 തീയതികളിലാണ് പ്രിലിമിനറി പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

6,589 ഒഴിവുകളിൽ 2,225 തസ്തികകൾ ജനറൽ വിഭാഗത്തിനും, 788 തസ്തികകൾ പട്ടികജാതി (എസ്‌സി)ക്കും, 450 തസ്തികകൾ പട്ടികവർഗ (എസ്‌ടി)ക്കും, 1,179 തസ്തികകൾ മറ്റ് പിന്നാക്ക വിഭാഗങ്ങൾക്കും (ഒബിസി) 508 തസ്തികകൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിനും (ഇഡബ്ല്യുഎസ്) സംവരണം ചെയ്‌തിരിക്കുന്നു.

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.bank.in സന്ദർശിക്കുക
“കറന്റ് ഒഴിവുകൾ” വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക,
തുടർന്ന് “ജൂനിയർ അസോസിയേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ്” എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക.
“കോൾ ലെറ്ററുകൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക്” ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ റോൾ നമ്പർ അല്ലെങ്കിൽ രജിസ്ട്രേഷൻ നമ്പറും ജനനത്തീയതിയും നൽകുക.
ഇപ്പോൾ അഡ്മിറ്റ് കാർഡ് സ്‌ക്രീനിൽ കാണാൻ സാധിക്കും.
ഭാവി ആവശ്യങ്ങൾക്കായി നിങ്ങളുടെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌ത് സൂക്ഷിക്കുക.

പ്രിലിമിനറി പരീക്ഷ പാസാകുന്ന വിദ്യാർത്ഥികൾ മെയിൻ പരീക്ഷയും പ്രാദേശിക ഭാഷയിലുള്ള ഉദ്യോഗാർത്ഥിയുടെ പ്രാവീണ്യം പരിശോധിക്കുന്നതിനുള്ള ഭാഷാ പ്രാവീണ്യ പരീക്ഷയും (LPT) പാസാകണം. എസ്‌ബി‌ഐ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അഡ്മിറ്റ് കാർഡ് ഉടൻ പുറത്തിറക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.

ഫെബ്രുവരിയിലെ ക്ലർക്ക് പരീക്ഷയുടെയും മറ്റ് പരീക്ഷകളുടെയും അഡ്മിറ്റ് കാർഡ് റിലീസ് തീയതിയുടെ മുൻകാല ട്രെൻഡുകൾ കണക്കിലെടുത്താൽ, പരീക്ഷയ്ക്ക് ഒരു ആഴ്ച അല്ലെങ്കിൽ 10 ദിവസം മുമ്പ് അഡ്മിറ്റ് കാർഡ്/കോൾ ലെറ്റർ പ്രസിദ്ധീകരിക്കുന്നതാണ്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും