SBI Recruitment 2024: എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറാകാം; 600 ഒഴിവുകൾ, 85,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

SBI Recruitment 2024 Application Process: ക്ലറിക്കൽ തസ്കികയിൽ ആകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 600 ഒഴിവുകളുമാണുള്ളത്.

SBI Recruitment 2024: എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറാകാം; 600 ഒഴിവുകൾ, 85,000 രൂപ വരെ ശമ്പളം, അറിയേണ്ടതെല്ലാം

Sbi

Updated On: 

28 Dec 2024 | 03:54 PM

ബാങ്കിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികളിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്‍റ് സെയിൽ), പ്രൊബേഷണറി ഓഫീസർ (പിഒ) എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് എസ്ബിഐ അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കൽ തസ്കികയിൽ ആകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 600 ഒഴിവുകളുമാണുള്ളത്.

ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ്

കസ്റ്റമർ സപ്പോർട്ട് ആന്‍റ് സെയിൽ വിഭാഗത്തിൽ കേരളത്തിൽ മാത്രം 451 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ഏത് സംസ്ഥാനത്തെ ഒഴിവിലേക്കാണോ അപേക്ഷിക്കുന്നത് അവിടുത്തെ ഭാഷയിൽ എഴുതാനും വായിക്കാനും സംസാരിക്കാനും അറിയണം.

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 20 വയസും ഉയർന്ന പ്രായപരിധി 28 വയസുമാണ്. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവുകൾ ലഭിക്കും. എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് അഞ്ച് വർഷം, ഒബിസിക്കാർക്ക് മൂന്ന് വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെ ഇളവുണ്ട്.

750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർ, പിന്നാക്ക വിഭാഗക്കാർ എന്നിവർക്ക് ഫീസില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴിയാണ് ഫീസ് അടക്കേണ്ടത്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷമായിരിക്കും നിയമനം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 7.

പ്രൊബേഷണറി ഓഫീസർ

അംഗീകൃത സ്ഥാപനം/ സർവകലാശാലയിൽ നിന്നും ബിരുദം നേടിയവർക്ക് പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 വയസും ഉയർന്ന പ്രായപരിധി 30 വയസുമാണ്. പട്ടിക വിഭാഗക്കാർക്ക് അഞ്ച് വർഷം, ഒബിസിക്കാർക്ക് മൂന്ന് വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം എന്നിങ്ങനെ ഇളവ് ലഭിക്കും. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 16. 750 രൂപയാണ് അപേക്ഷാ ഫീസ്. പട്ടിക വിഭാഗക്കാർക്കും പിന്നാക്ക വിഭാഗക്കാർക്കും ഫീസില്ല. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് വഴിയാണ് ഫീസ് അടക്കേണ്ടത്.

തിരഞ്ഞെടുപ്പ്: ആദ്യം പ്രിലിമിനറി പരീക്ഷ ഉണ്ടാകും. അതിൽ നിന്ന് ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെയിൻ പരീക്ഷ നടത്തും. തുടർന്ന്, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്‍റർവ്യൂ എന്നിവ ഉൾപ്പെടുന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രകിയയ്ക്ക് ശേഷമായിരിക്കും നിയമനം.

എങ്ങനെ അപേക്ഷിക്കാം?

  • എസ്ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ sbi.co.in സന്ദർശിക്കുക.
  • ഹോം പേജിൽ കാണുന്ന ‘റിക്രൂട്ട്മെന്റ്’ ലിങ്ക് തിരഞ്ഞെടുക്കുക.
  • ഏത് തസ്തികയിലേക്കാണോ അപേക്ഷിക്കുന്നത്, അതിന്റെ നിർദേശങ്ങളും മാനദണ്ഡങ്ങളും മനസിലാക്കുക.
  • ശേഷം ‘അപ്ലൈ നൗ’ എന്ന ബട്ടൺ തിരഞ്ഞെടുത്ത്, ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ചു നൽകുക.
  • ആവശ്യമായ ഡോക്യൂമെന്റുകൾ കൂടി അപ്ലോഡ് ചെയ്ത് ശേഷം ഫീസ് അടച്ച് അപേക്ഷ പൂർത്തിയാക്കാം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു കോപ്പി പ്രിന്റ് എടുത്ത് സൂക്ഷിക്കാം.
Related Stories
KEAM 2026: കീം പ്രവേശനത്തിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി തീരാന്‍ മണിക്കൂറുകള്‍ മാത്രം; തീയതി നീട്ടുമോ?
CUET PG 2026: സിയുഇടി പിജി അപേക്ഷയിൽ തെറ്റുപറ്റിയോ? തിരുത്താൻ അവസരം; അവസാന തീയതിയും നടപടികളും അറിയാം
Kerala Local Holiday : ബുക്ക് മടക്കി വെച്ചോ, ഇന്ന് സ്കൂളില്ല; കുട്ടികൾക്ക് ഹാപ്പി ന്യൂസ്, അവധി പ്രഖ്യാപിച്ച് കളക്ടർ
Kerala Local Holiday : ഇനി ബാഗും ബുക്കും തിങ്കളാഴ്ച നോക്കിയാൽ മതി, നാളെ അവധിയാണ്; കളക്ടർ പ്രഖ്യാപിച്ചു
Guruvayoor devaswam board recruitment: ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് അധികാരമില്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ
Kerala Budget 2026: പ്ലസ് ടു അല്ല, ഇനി ഡിഗ്രി വരെ സൗജന്യമായി പഠിക്കാം
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ