V Sivankutty: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണം – വി. ശിവൻകുട്ടി

Schools to Implement Action Plans to Help Underperforming Students: സെപ്റ്റംബർ 9-നകം ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് തിരികെ നൽകണം. സെപ്റ്റംബർ 10-നും 20-നും ഇടയിൽ ക്ലാസ് പി.ടി.എ. യോഗങ്ങൾ വിളിച്ചുചേർക്കണം.

V Sivankutty: പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകണം - വി. ശിവൻകുട്ടി

Image for representation purpose only

Published: 

08 Sep 2025 21:28 PM

തിരുവനന്തപുരം: പാദവാർഷിക പരീക്ഷയ്ക്ക് ശേഷം സ്കൂളുകൾ തുറന്ന സാഹചര്യത്തിൽ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക സഹായം നൽകാൻ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദ്ദേശം നൽകി. പരീക്ഷയിൽ 30% താഴെ മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് പ്രത്യേക പഠന പിന്തുണ നൽകണം. ഇതിനായി സ്കൂളുകൾ കൃത്യമായ ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

 

പ്രവർത്തനങ്ങൾ

 

സെപ്റ്റംബർ 9-നകം ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി വിദ്യാർത്ഥികൾക്ക് തിരികെ നൽകണം. സെപ്റ്റംബർ 10-നും 20-നും ഇടയിൽ ക്ലാസ് പി.ടി.എ. യോഗങ്ങൾ വിളിച്ചുചേർക്കണം. വിഷയ കൗൺസിൽ, സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് എന്നിവയുടെ നേതൃത്വത്തിൽ അധിക പഠനപിന്തുണ നൽകുന്നതിനുള്ള കാര്യങ്ങൾ ആലോചിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കണം. താഴ്ന്ന ഗ്രേഡുകളിലുള്ള കുട്ടികളുടെ നിലവാരം മനസ്സിലാക്കി ഡയറ്റ്, എസ്.എസ്.കെ., വിദ്യാഭ്യാസ ഓഫീസർമാർ എന്നിവർ സ്കൂളുകളിൽ നേരിട്ടെത്തി പഠനപിന്തുണ നൽകണം.

ഇവയുടെയെല്ലാം വിശദമായ റിപ്പോർട്ട് എസ്.എസ്.കെ. വഴി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. എ.ഇ.ഒ., ഡി.ഇ.ഒ. എന്നിവർ സെപ്റ്റംബർ 25-നകം ഡി.ഡി.ഇ.മാർക്ക് റിപ്പോർട്ടുകൾ കൈമാറണം. ഈ റിപ്പോർട്ടുകൾ ക്രോഡീകരിച്ച് ഡി.ഡി.ഇ.മാർ സെപ്റ്റംബർ 30-നകം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകണം.

എല്ലാ അധ്യാപകർക്കും കോൺഫിഡൻഷ്യൽ റിപ്പോർട്ട് (സി.ആർ.) രേഖപ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. നിലവിൽ പ്രധാനാധ്യാപകർക്ക് മാത്രമാണ് സി.ആർ. ബാധകമാക്കിയിട്ടുള്ളത്. ഈ വിഷയത്തിൽ അധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും