SIDBI Recruitment 2025: കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ 1,15,000 രൂപ വരെ ശമ്പളത്തോടെ ജോലി; ആർക്കൊക്കെ അപേക്ഷിക്കാം?
SIDBI Recruitment for Various Posts Announced: ജനറൽ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 76 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11.
ചെറുകിട വ്യവസായ വികസന ബാങ്ക് ഇന്ത്യ (സിഡ്ബി) വിവിധ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ, സ്പെഷ്യലിസ്റ്റ് വിഭാഗങ്ങളിലായി 76 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ നൽകാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 11.
അസിസ്റ്റന്റ് മാനേജർ (ഗ്രേഡ് എ – ജനറൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ജനറൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ലീഗൽ സ്ട്രീം), മാനേജർ (ഗ്രേഡ് ബി – ഐടി സ്ട്രീം) എന്നീ തസ്തികളിലാണ് ഒഴിവുകൾ ഉള്ളത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രേഡും പ്രവൃത്തിപരിചയവും അനുസരിച്ച് പ്രതിമാസം 44,500 രൂപ മുതൽ 1,15,000 രൂപ വരെ ശമ്പളം ലഭിക്കും.
തിരഞ്ഞെടുപ്പ് പ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ഇതിൽ ഓൺലൈൻ സ്ക്രീനിംഗ് പരീക്ഷ, അഡ്വാൻസ്‌ഡ് ഓൺലൈൻ പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നു. ഇതിൽ നിന്നും ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ആശയവിനിമയം, നേതൃത്വപാടവം, പ്രശ്‌നപരിഹാരശേഷി എന്നിവ വിലയിരുത്തുന്നതിനായി ഒരു സൈക്കോമെട്രിക് ടെസ്റ്റ് കൂടി നടത്തുന്നതാണ്.
ആദ്യ പരീക്ഷ 2025 സെപ്റ്റംബർ 6നും, രണ്ടാം ഘട്ട പരീക്ഷ ഒക്ടോബർ 4നും അഭിമുഖം നവംബറിലും നടക്കും. അപേക്ഷ നൽകുന്നതിനൊപ്പം ഉദ്യോഗാർത്ഥികൾ ഓൺലൈനായി ഫീസ് അടയ്‌ക്കേണ്ടതുണ്ട്. ജനറൽ/ഒബിസി/ഇ.ഡബ്ള്യു.എസ് ഉദ്യോഗാർത്ഥികൾക്ക് 1100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, പി.ഡബ്ള്യു.ബി.ഡി ഉദ്യോഗാർത്ഥികൾക്ക് 175 രൂപയാണ് ഫീസ്. സിഡ്ബി സ്റ്റാഫുകൾക്ക് ഫീസില്ല. വിശദ വിവരങ്ങൾക്ക് www.sidbi.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
ALSO READ: മാറ്റിവച്ച പിഎസ്‌സി പരീക്ഷകൾക്ക് പുതിയ തീയതിയായി, സമയത്തിന് മാറ്റമുണ്ടോ?
എങ്ങനെ അപേക്ഷിക്കാം?
- ഔദ്യോഗിക വെബ്‌സൈറ്റായ www.sidbi.in എന്നത് സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘Apply Online’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം ആവശ്യപ്പെടുന്ന രേഖകൾ കൂടി അപ്‌ലോഡ് ചെയ്യുക.
- അപേക്ഷാ ഫോം പൂരിപ്പിച്ച് കഴിച്ചാൽ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.
- തുടർന്നുള്ള ആവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു കോപ്പി പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.