SSC CGL Exam 2025: എസ്എസ്‌സി പരീക്ഷാ തീയതിയിൽ മാറ്റം; ഉദ്യോഗാർത്ഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
SSC Defers CGL Exam 2025: എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാർത്ഥികൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. പുതുക്കിയ തീയതി പ്രകാരമുള്ള അഡ്മിറ്റ് കാർഡുകളും സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളും ഉടൻ പുറത്തിറക്കുന്നതാണ്.

പ്രതീകാത്മക ചിത്രം
ഓഗസ്റ്റ് 13 ന് ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ (CGLE) 2025 മാറ്റിവച്ചതായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) അറിയിച്ചു. സെപ്റ്റംബർ ആദ്യ വാരത്തിൽ പരീക്ഷ നടത്തുമെന്നാണ് പുതുക്കിയ അറിയിപ്പിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ സിജിഎല്ലിനും മറ്റ് വരാനിരിക്കുന്ന പരീക്ഷകൾക്കുമുള്ള പുതുക്കിയ ഷെഡ്യൂൾ കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉടൻ അപ്‌ലോഡ് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് എസ്എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ പരിശോധിക്കാം.
സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചതെന്നും കമ്മീഷൻ അറിയിച്ചു. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷകൾ (സിബിഇ) നടത്തുന്ന രീതിയിൽ പരീക്ഷ നടത്താൻ കോടതി എസ്എസ്‌സിയോട് നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, ജൂലൈ 24 മുതൽ ഓഗസ്റ്റ് ഒന്ന് വരെ 194 പരീക്ഷാ കേന്ദ്രങ്ങളിൽ നടന്ന എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് പരീക്ഷ വീണ്ടും നടത്തും. എസ്എസ്‌സി സിജിഎൽ 2025 പരീക്ഷ സെപ്റ്റംബർ ആദ്യ വാരത്തിൽ നടത്തുമെന്നാണ് വിവരം.
എസ്എസ്‌സി സെലക്ഷൻ പോസ്റ്റ് പരീക്ഷയ്‌ക്കെതിരെ ഉദ്യോഗാർത്ഥികൾ വലിയ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം. പുതുക്കിയ തീയതി പ്രകാരമുള്ള അഡ്മിറ്റ് കാർഡുകളും സിറ്റി ഇന്റിമേഷൻ സ്ലിപ്പുകളും ഉടൻ പുറത്തിറക്കുന്നതാണ്. അതിനാൽ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in-ൽ കൃത്യമായ വിവരങ്ങൾക്കായി സന്ദർശിക്കുക. എസ്എസ്‌സി സിജിഎൽ 2025 പരീക്ഷ ആദ്യം ഓഗസ്റ്റ് 13 മുതൽ 30 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്. പുതുക്കിയ പരീക്ഷാ തീയതികൾ യഥാസമയം പ്രഖ്യാപിക്കും.
ടയർ 1, ടയർ 2 എന്നിങ്ങനെ എസ്‌എസ്‌സി സിജിഎൽ പരീക്ഷയെ രണ്ട് ഘട്ടങ്ങളായാണ് നടത്തുക. ടയർ 1 ൽ ജനറൽ അവയർനെസ്, ഇംഗ്ലീഷ്, റീസണിംഗ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് എന്നിങ്ങനെ നാല് വിഭാഗങ്ങളുണ്ട്. ആകെ 100 ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ആകും ഉണ്ടാവുക.