AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Engineering Admission: എഞ്ചിനീയറിങ് പ്രവേശനം, മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പരാതികള്‍ അറിയിക്കാന്‍ അവസരം

KEAM Engineering Admission 2025 Allotment Details: രണ്ടാം അലോട്ട്‌മെന്റിനെ തുടര്‍ന്ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവിട്ടത്

Engineering Admission: എഞ്ചിനീയറിങ് പ്രവേശനം, മൂന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു; പരാതികള്‍ അറിയിക്കാന്‍ അവസരം
പ്രതീകാത്മക ചിത്രം Image Credit source: Matt Cardy/Getty Images
jayadevan-am
Jayadevan AM | Published: 09 Aug 2025 10:22 AM

ഞ്ചിനീയറിങ് കോഴ്‌സുകളിലേക്കുള്ള മൂന്നാം ഘട്ട അലോട്ട്‌മെന്റ് പുറത്തുവിട്ടു. cee.kerala.gov.in എന്ന വെബ്‌സൈറ്റില്‍ അലോട്ട്‌മെന്റ് വിശദാംശങ്ങള്‍ ലഭ്യമാണ്. ഈ വര്‍ഷം എഞ്ചിനീയറിങ് പ്രവേശനത്തിന് നടക്കുന്ന അവസാന അലോട്ട്‌മെന്റായിരിക്കും. വെബ്‌സൈറ്റിലെ കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമായിട്ടുള്ള ‘പ്രൊവിഷണല്‍ അലോട്ട്‌മെന്റ് ലിസ്റ്റ്’ എന്ന മെനു വഴി താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പരിശോധിക്കാം.

എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റിനെ തുടര്‍ന്ന് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കിയിരുന്നു. നിശ്ചിത സമയപരിധിക്കുള്ളില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ഓപ്ഷനുകള്‍ പരിഗണിച്ചാണ് താത്കാലിക അലോട്ട്‌മെന്റ് ലിസ്റ്റ് പുറത്തുവിട്ടത്.

പരാതികള്‍ നല്‍കാം

താത്കാലിക അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട് പരാതികളുള്ളവര്‍ക്ക് അത് ഇമെയിലായി സമര്‍പ്പിക്കാം. engg.ceekerala@.gmail.com എന്ന ഇമെയിലിലേക്കാണ് പരാതി നല്‍കേണ്ടത്. ‘Engineering Provisional Allotment’ എന്ന വിഷയം പരാമര്‍ശിച്ചു വേണം പരാതി അയയ്‌ക്കേണ്ടത്.

Also Read: NEET UG Admission : കേരളത്തിൽ എംബിബിഎസ്, ബിഡിഎസ് ഓപ്ഷൻ നൽകാൻ വീണ്ടും അവസരം

ഇന്ന് (ഓഗസ്ത് 9) ഉച്ചയ്ക്ക് 12നുള്ളില്‍ പരാതികള്‍ അയയ്ക്കണം. അന്തിമ അലോട്ട്‌മെന്റുമായി ബന്ധപ്പെട്ടുള്ള വിശദമായ നോട്ടിഫിക്കേഷന്‍ പിന്നീട് പുറത്തുവിടുമെന്ന് പ്രവേശനാ പരീക്ഷാ കമ്മീഷണര്‍ അറിയിച്ചു. ഹെൽപ് ലൈൻ നമ്പർ : 0471 – 2332120, 2338487.

ശ്രദ്ധിക്കേണ്ട വിവരങ്ങള്‍

  • അലോട്ട്‌മെന്റ് പരിശോധിക്കേണ്ട വെബ്‌സൈറ്റ്: cee.kerala.gov.in
  • പരാതി അയയ്‌ക്കേണ്ട ഇമെയില്‍: engg.ceekerala@.gmail.com
  • പരാതി അയയ്‌ക്കേണ്ട അവസാന തീയതി: ഓഗസ്ത് 9