AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: ഫിസ്ക്സ് ഇനി വില്ലനല്ല… തിളങ്ങാം 100% വിജയത്തോടെ; ഈ ചോദ്യങ്ങൾ പഠിച്ചുവച്ചോ

SSLC Physics Exam 2026: സയൻസ് വിഷയങ്ങളിൽ മിക്ക കുട്ടികളും ഭയത്തോടെ കാണുന്നത് ഫിസിക്സിനെയാണ്. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ പരിശീലിക്കുന്നതിലൂടെ ഒരു പരിധിവരെ നിങ്ങൾക്ക് ഈ പരീക്ഷാ പേടിയെ അകറ്റി നിർത്താൻ സാധിക്കും. ലെൻസുകൾ, മിററുകൾ എന്നിവയുടെ രശ്മിചിത്രങ്ങൾ ആവർത്തിച്ച് വരച്ചു പഠിക്കുന്നത് മുഴുവൻ മാർക്കും നേടാൻ സഹായിക്കുന്ന ഭാ​ഗമാണ്.

SSLC Exam 2026: ഫിസ്ക്സ് ഇനി വില്ലനല്ല… തിളങ്ങാം 100% വിജയത്തോടെ; ഈ ചോദ്യങ്ങൾ പഠിച്ചുവച്ചോ
Sslc Physics Exam
Neethu Vijayan
Neethu Vijayan | Updated On: 16 Feb 2026 | 12:59 PM

എസ്എസ്എൽസി മോഡൽ പരീക്ഷകൾ ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ഇത് വെറുമൊരു പരീക്ഷയല്ല, മറിച്ച് വരാനിരിക്കുന്ന മെയിൻ പരീക്ഷയ്ക്ക് മുമ്പുള്ള തയ്യാറെടുപ്പ് കൂടിയാണ്. ഇതിൽ നിങ്ങൾക്കുണ്ടാകുന്ന കുറവുകൾ എന്താണെന്ന് മനസ്സിലാക്കി പഠിച്ചാൽ ഉറപ്പായും മെയിൻ പരീക്ഷയ്ക്ക് നല്ല മാർക്ക് നേടാനും എ പ്ലസ് സ്വന്തമാക്കാനും സാധിക്കും. അതിനായി മുൻ വർഷങ്ങളിൽ വന്ന ചോദ്യങ്ങളും പരീശീലിക്കാവുന്നതാണ്. കാരണം ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുന്നത് പതിവ് രീതിയാണ്.

സയൻസ് വിഷയങ്ങളിൽ മിക്ക കുട്ടികളും ഭയത്തോടെ കാണുന്നത് ഫിസിക്സിനെയാണ്. മുൻ വർഷങ്ങളിലെ ചോദ്യപ്പേപ്പർ പരിശീലിക്കുന്നതിലൂടെ ഒരു പരിധിവരെ നിങ്ങൾക്ക് ഈ പരീക്ഷാ പേടിയെ അകറ്റി നിർത്താൻ സാധിക്കും. ലെൻസുകൾ, മിററുകൾ എന്നിവയുടെ രശ്മിചിത്രങ്ങൾ ആവർത്തിച്ച് വരച്ചു പഠിക്കുന്നത് മുഴുവൻ മാർക്കും നേടാൻ സഹായിക്കുന്ന ഭാ​ഗമാണ്. അത്തരത്തിൽ നിങ്ങൾ പ്രധാനമായും പഠിക്കേണ്ട പാഠഭാ​ഗങ്ങളും അതിലെ ആവർത്തിച്ചു വരുന്ന ചില ചോദ്യങ്ങളും നമുക്ക് നോക്കാം.

ALSO READ: പത്താം ക്ലാസ്സ് പരീക്ഷാ ചൂടിലേക്ക്; എസ്എസ്എൽസി മോഡൽ പരീക്ഷക്ക് ഇന്ന് തുടക്കം, 20ന് അവസാനിക്കും

1. വൈദ്യുതപ്രവാഹത്തിൻ്റെ ഫലങ്ങൾ (Effects of Electric Current)

ജൂൾ നിയമം (Joule’s Law): H=I2Rt എന്ന സമവാക്യം ഉപയോഗിച്ചുള്ള കണക്കുകൾ സാധാരണയായി ആവർത്തിച്ചു പരീക്ഷയ്ക്ക് ചോദിക്കാറുണ്ട്.

സീരീസ്, പാരലൽ കണക്ഷനുകൾ: പ്രതിരോധങ്ങൾ ശ്രേണിരീതിയിലും (Series) സമാന്തരരീതിയിലും (Parallel) ഘടിപ്പിക്കുമ്പോൾ ലഭിക്കുന്ന സഫല പ്രതിരോധം എന്താണെന്ന് കണ്ടെത്താനുള്ള ചോദ്യം ഈ പാഠഭാ​ഗത്തുനിന്ന് നിർബന്ധമായും പഠിച്ചിരിക്കണം.

സേഫ്റ്റി ഫ്യൂസ്: ഫ്യൂസ് വയറിൻ്റെ സവിശേഷതകൾ (താഴ്ന്ന ദ്രവണാങ്കം) എന്തെല്ലാം? ഇതൊരു പ്രധാന ചോദ്യമാണ്.

2. വൈദ്യുതകാന്തികപ്രേരണം (Electromagnetic Induction)

ഫ്ലെമിംഗിന്റെ ഇടതുകൈ നിയമം & വലതുകൈ നിയമം: ഈ രണ്ട് നിയമങ്ങളും എവിടെയാണ് ഉപയോഗിക്കുന്നത് (മോട്ടോർ, ജനറേറ്റർ)?, ഈ നിയമം വച്ചുകൊണ്ടുള്ള ചില ചോദ്യങ്ങൾ ഉറപ്പായും ചോദിക്കാറുണ്ട്.

AC & DC ജനറേറ്ററുകൾ: സ്ലിപ്പ് റിംഗുകളും സ്പ്ലിറ്റ് റിംഗുകളും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് മനസ്സിലാക്കിയിരിക്കണം.

ട്രാൻസ്ഫോർമറുകൾ: സ്റ്റെപ്പ് അപ്പ്, സ്റ്റെപ്പ് ഡൗൺ ട്രാൻസ്ഫോർമറുകളിലെ വോൾട്ടേജും ചുറ്റുകളുടെ എണ്ണവും തമ്മിലുള്ള ബന്ധം. Vp​Vs​​=Np​Ns​​ എന്ന സമവാക്യം വളരെ പ്രധാനമാണ്. ഇതുപയോ​ഗിച്ച് പല ചോദ്യങ്ങളും മുൻ വർഷങ്ങളിലും ചോദിച്ചിട്ടുണ്ട്.

3. പ്രകാശ പ്രതിഫലനം (Reflection of Light)

മിറർ ഇക്വേഷൻ: f1​=u1​+v1​ ഉപയോഗിച്ചുള്ള കണക്കുകൾ സാധാരണയായി ചോദിക്കാറുണ്ട്. അതിനാൽ അതിൻ്റെ സ്റ്റെപ്പുകൾ പഠിക്കുക.

രശ്മിചിത്രങ്ങൾ (Ray Diagrams): വസ്തു വിവിധ സ്ഥാനങ്ങളിൽ ഇരിക്കുമ്പോൾ പ്രതിബിംബം എവിടെ ഉണ്ടാകുന്നു എന്ന് കൃത്യമായി വരച്ചു പഠിക്കുക പ്രത്യേകിച്ച് കോൺകേവ് മിറർ. കാരണം ഇത്തരമൊരു ചോദ്യം ഉറപ്പായും ഉണ്ടാകും. കൂടുതൽമാർക്ക് നേടാൻ സഹായിക്കുന്ന ഭാ​ഗമാണിത്.

4. പ്രകാശവർത്തനം (Refraction of Light)

സ്നെൽ നിയമം (Snell’s Law): അപവർത്തന സൂചിക കണ്ടെത്തുക.

പൂർണ്ണ ആന്തരിക പ്രതിഫലനം (Total Internal Reflection): ഉദാഹരണങ്ങൾ (ഒപ്റ്റിക്കൽ ഫൈബർ, മിറേജ്).

ലെൻസുകൾ: പവർ ഓഫ് എ ലെൻസ് (P=f1​), ലെൻസ് ഫോർമുല.

മുകളിൽ നൽകിയിരിക്കുന്ന മൂന്ന് ഭാ​ഗങ്ങളും വളരെ പ്രധാനമാണ്. ഇതുമായി ബന്ധപ്പെട്ട് ആവർത്തിച്ച് പല വർഷങ്ങളിലും ചോദ്യങ്ങൾ വന്നിട്ടുണ്ട്.

5. പ്രകാശം കണ്ണിൽ (Vision and the World of Colour)

പ്രകീർണ്ണനം (Dispersion): മഴവില്ല് ഉണ്ടാകുന്ന വിധം.

വിസരണം (Scattering): ആകാശം നീല നിറത്തിൽ കാണുന്നത് എന്തുകൊണ്ട്? ഉദയാസ്തമയ സമയങ്ങളിൽ സൂര്യൻ ചുവപ്പ് നിറത്തിൽ കാണുന്നത് എന്തുകൊണ്ട്?

ഇക്കാര്യങ്ങൾ കൃത്യമായി പഠിച്ചാൽ ഉറപ്പായും നല്ലൊരു മാർക്ക് നേടാനാകും.

(Disclaimer: ഈ ഗൈഡിൽ നൽകിയിരിക്കുന്ന ചോദ്യങ്ങൾ മുൻവർഷങ്ങളിലെ പരീക്ഷാ ട്രെൻഡുകൾ മനസ്സിലാക്കി തയ്യാറാക്കിയതാണ്. ഇവ പരീക്ഷയ്ക്ക് ആവർത്തിച്ച് വരാനുള്ള സാധ്യത മാത്രമാണ് ഞങ്ങൾ ഇവിടെ പങ്കുവെക്കുന്നത്. അതിനാൽ ദയവായി എല്ലാ പാഠഭാ​ഗങ്ങളും പഠിക്കുക.)