NEET-UG 2024 : നീറ്റ് പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇനി പുനപരീക്ഷയില്ല

Supreme Court refuses to cancel NEET-UG 2024: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.

NEET-UG 2024 : നീറ്റ് പരീക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് സുപ്രീം കോടതി; ഇനി പുനപരീക്ഷയില്ല

New Delhi: Students during a protest over the NEET-UG and UGC-NET examinations issue, in New Delhi, Thursday, June 20, 2024. PTI Photo

Published: 

23 Jul 2024 | 05:49 PM

ന്യൂഡൽഹി: നീറ്റ്-യുജി പരീക്ഷ റദ്ദാക്കാൻ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് വിസമ്മതിച്ചു. നീറ്റ്-യുജി പരീക്ഷ റദ്ദാക്കുന്നത് ന്യായമല്ലെന്നും വ്യാപകമായ രീതിയിൽ ചോദ്യപേപ്പർ ചോർന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. പുതിയ നീറ്റ്-യുജി പരീക്ഷയ്ക്ക് നിർദ്ദേശം നൽകിയാൽ അത് രണ്ട് ദശലക്ഷം വിദ്യാർത്ഥികളെ പ്രതി കൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ മെഡിക്കൽ കോഴ്‌സുകൾ ആരംഭിക്കുന്നതിനുള്ള അഡ്മിഷൻ ഷെഡ്യൂൾ തടസ്സപ്പെടുമെന്നും ഭാവിയിൽ യോഗ്യതയുള്ള പ്രൊഫഷണലുകളുടെ ലഭ്യതയിലും പ്രശ്നമുണ്ടാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.

സർക്കാർ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ എംബിബിഎസ്/ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായുള്ള നീറ്റ്-യുജി പരീക്ഷ 2024 മെയ് 5-ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) നടത്തിയിരുന്നുവെങ്കിലും പേപ്പർ ചോർച്ചയും ക്രമക്കേടും ആരോപിച്ച് വിദ്യാർത്ഥികൾ പരാതി ഉന്നയിച്ചതിനെത്തുടർന്ന് വിവാദമായി.

പരീക്ഷാ നടത്തിപ്പിൽ ഗ്രേസ് മാർക്ക്, പേപ്പർ ചോർച്ച, തെറ്റായ മാർക്കിംഗ് എന്നിങ്ങനെ വലിയ തോതിലുള്ള പൊരുത്തക്കേടുകൾ ഉള്ളതിനാൽ നീറ്റ്-യുജി പരീക്ഷ വീണ്ടും നടത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. നേരത്തെ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയും ഇന്ത്യാ ഗവൺമെൻ്റും വാദത്തിനിടെ പരീക്ഷ റദ്ദാക്കിയതിനെ എതിർത്തിരുന്നു.

ALSO READ – വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം, വിദ്യാഭ്യാസ ലോണ്‍ പരിധി 10 ലക്ഷം വരെയാക്കി ഉയര്‍ത്തി

പരീക്ഷയുടെ ഡാറ്റ വിശകലനം ചെയ്ത ഐഐടി മദ്രാസിൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ പരീക്ഷ റദ്ദാക്കുന്നതിനെ എൻടിഎയും സർക്കാരും എതിർത്തിരുന്നു. കൂടാതെ ഫലങ്ങളിൽ ക്രമക്കേട് ഇല്ലെന്നാണ് ഡാറ്റാ വിശകലനം ചെയ്തപ്പോൾ മനസ്സിലായതെന്നും കോടതി നിരീക്ഷിച്ചു.

പരീക്ഷയെഴുതിയ 155 ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ചോദ്യപേപ്പർ ചോർന്നതിലൂടെ ഗുണം ലഭിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായും സോളിസിറ്റർ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്ഥാവിച്ചത്. 24 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ലക്ഷക്കണക്കിനു കുട്ടികൾ കേസിന്റെ തീർപ്പിനു കാത്തിരിക്കുകയാണെന്ന്, കോടതി പറഞ്ഞു. ചോദ്യപേപ്പർ വ്യാപകമായി ചോർന്നിട്ടില്ലെന്നും ചില പ്രദേശങ്ങളിൽ മാത്രമാണ് ഇങ്ങനെ സംഭവിച്ചതെന്നും കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചിരുന്നു. കേസിൽ സിബിഐ അന്വേഷണം നടക്കുകയാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ വ്യക്തമാക്കി.

Follow Us
Related Stories
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം