Territorial Army Recruitment 2025: ഇന്ത്യ-പാക് സംഘർഷം; ടെറിട്ടോറിയൽ ആർമിയിലേക്ക് സിവിലിയൻസിനെ ക്ഷണിച്ചു, 19 ഒഴിവുകൾ

Territorial Army Recruitment 2025 Notification Out: ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം മെയ് 12ന് ടെറിട്ടോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫീസർ തസ്തികകൾക്കായി തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വിജ്ഞാപനം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

Territorial Army Recruitment 2025: ഇന്ത്യ-പാക് സംഘർഷം; ടെറിട്ടോറിയൽ ആർമിയിലേക്ക് സിവിലിയൻസിനെ ക്ഷണിച്ചു, 19 ഒഴിവുകൾ

പ്രതീകാത്മക ചിത്രം

Updated On: 

10 May 2025 | 04:34 PM

ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ ടെറിട്ടോറിയൽ ആർമിയിലേക്ക് സിവിലിയൻസിനെ ക്ഷണിച്ചു. ആകെ 19 തസ്തികകളിലേക്കാണ് നിയമനം. ഇത് സംബന്ധിച്ച വിശദമായ വിജ്ഞാപനം മെയ് 12ന് ടെറിട്ടോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഓഫീസർ തസ്തികകൾക്കായി തയ്യാറെടുക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് വിജ്ഞാപനം ഡൗൺലോഡ് ചെയ്യാവുന്നതാണ്.

അപേക്ഷാ നടപടിക്രമം, പ്രധാനപ്പെട്ട തീയതികൾ, അപേക്ഷാ ഫീസ്, പ്രായപരിധി, യോഗ്യത, ഒഴിവുകളുടെ എണ്ണം, ശമ്പള സ്കെയിൽ, എന്നിവയുൾപ്പെടെ ടെറിട്ടോറിയൽ ആർമി റിക്രൂട്ട്‌മെന്റ് ഡ്രൈവിനെക്കുറിച്ചുള്ള കൂടുതൽ വിശദംശങ്ങൾ മെയ് 9 മുതൽ https://territorialarmy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാകും.

മെയ് 12 മുതൽ ജൂൺ 10 വരെയാണ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയുക. 500 രൂപയാണ് അപേക്ഷ ഫീസ്. ആകെ 19 ഒഴിവുകളാണ് ഉള്ളത്. 18 എണ്ണം പുരുഷന്മാർക്കും 1 എണ്ണം സ്ത്രീകൾക്കുമാണ്. റാങ്ക് അനുസരിച്ച് ശമ്പള സ്കെയിലിൽ മാറ്റമുണ്ടാകും. തസ്തിക അനുസരിച്ച് 56,100 രൂപ മുതൽ 2,17,600 വരെ ശമ്പളം ലഭിക്കാം.

തിരഞ്ഞെടുപ്പ് പ്രക്രിയയിൽ എഴുത്ത് പരീക്ഷയും അഭിമുഖവും ഉൾപ്പെടുന്നു. ഇതിൽ നിന്നും തിരഞ്ഞെടുക്കപെടുന്നവർ പ്രമാണ പരിശോധന, വൈദ്യപരിശോധന എന്നിവയ്ക്ക് ഹാജരാകണം. ഈ ഘട്ടങ്ങളെല്ലാം പൂർത്തിയാക്കുന്നവരാണ് തിരഞ്ഞെടുക്കപ്പെടുക. താൽപ്പര്യമുള്ളവരും യോഗ്യരുമായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം വഴി അപേക്ഷിക്കാം.

ALSO READ: സിബിഎസ്ഇ റിസല്‍ട്ട് എന്ന്? മുന്‍കാല ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന

എങ്ങനെ അപേക്ഷ നൽകാം?

  • ടെറിട്ടോറിയൽ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://territorialarmy.in/home സന്ദർശിക്കുക.
  • ഹോംപേജിലെ ‘ടെറിട്ടോറിയൽ ആർമി റിക്രൂട്ട്‌മെന്റ് 2025’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ആവശ്യമായ വിശദാംശങ്ങൾ നൽകുക.
  • ഫീസ് അടച്ച ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.
  • ഭാവി ആവശ്യങ്ങൾക്കായി ഇതിന്റെ പ്രിന്റൗട്ട് സൂക്ഷിക്കുക.

എന്താണ് ടെറിട്ടോറിയല്‍ ആര്‍മി?

യുദ്ധം, ദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളിലും മറ്റ് അവശ്യ സന്ദർഭങ്ങളിലും സൈന്യത്തിന് പിന്തുണ നല്‍കുന്ന ഒരു സൈനിക സംഘടനയാണ് ടെറിട്ടോറിയല്‍ ആര്‍മി. കരസേനയുടെ ഭാഗമാണെങ്കിലും ഇത് സ്ഥിരമായ സൈനിക സേവനത്തിനുള്ള സംവിധാനമല്ല. ഒരാൾക്ക് മറ്റൊരു ജോലി ചെയ്യുന്നതിനോടൊപ്പം പാര്‍ട്ട് ടൈമായി ടെറിട്ടോറിയല്‍ ആര്‍മിയുടെ ഭാഗമാകാൻ കഴിയും.

ആര്‍മിയില്‍ നിന്ന് നിയോഗിക്കുന്ന ലഫ്റ്റനന്റ് ജനറല്‍ റാങ്കിലുള്ള ഡയറക്ടര്‍ ജനറലാണ് ടെറിട്ടോറിയൽ ആർമിയെ നയിക്കുക. ആര്‍മിയുടേത് പോലെ തന്നെ റാങ്കിങ് സംവിധാനം ഇവിടെയുമുണ്ട്. ടെറിട്ടോറിയൽ ആർമിയിൽ അംഗമാകുന്നവര്‍ ഒരു വര്‍ഷത്തില്‍ രണ്ടുമാസം സേവനം ചെയ്യേണ്ടതാണെന്നാണ് നിബന്ധന. 18 മുതല്‍ 42 വയസ് വരെയുള്ള ആര്‍ക്കും സേനയിലേക്ക് അപേക്ഷിക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ