UGC NET Results : ‘ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ ഇതേ വഴിയുള്ളൂ’! പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ യുജിസി-നെറ്റ് കടമ്പ കടന്ന് 3 സഹോദരിമാർ

Three Sisters Clear UGC NET:പഞ്ചാബിലെ മാൻസ ജില്ലയിലെ ബുധ്ലാഡ സ്വദേശികളായ റിംപി കൗർ, ഹർദീപ് കൗർ, ബിയാന്ത് കൗർ എന്നീ മൂന്ന് സഹോദരികളാണ് ആ​ദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്.

UGC NET Results : ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ ഇതേ വഴിയുള്ളൂ! പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ യുജിസി-നെറ്റ് കടമ്പ കടന്ന് 3 സഹോദരിമാർ

Three Sisters Clear Ugc Net

Updated On: 

31 Jul 2025 07:51 AM

പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ആദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് കടമ്പ കടന്ന മൂന്ന് സഹോദരിമാരുടെ കഥയാണ് വാർത്തകളിൽ ഇടം നേടുന്നത്. പഞ്ചാബിലെ മാൻസ ജില്ലയിലെ ബുധ്ലാഡ സ്വദേശികളായ റിംപി കൗർ, ഹർദീപ് കൗർ, ബിയാന്ത് കൗർ എന്നീ മൂന്ന് സഹോദരികളാണ് ആ​ദ്യ ശ്രമത്തിൽ തന്നെ യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്.

പഠിച്ചാൽ മാത്രമേ ദാരിദ്ര്യത്തിൽ നിന്ന് കരകയറാൻ കഴിയൂ എന്ന് തങ്ങൾക്കറിയാമെന്നാണ് വിജയത്തെ കുറിച്ച് മൂവരും ഒരേ സ്വരത്തിൽ പറയുന്നത്. ​ദിവസകൂലിക്ക് ജോലി ചെയ്യുന്ന അമ്മയും പൂജാരിയായ അച്ഛനും മക്കളുടെ വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യമാണ് നല്ലകിയത്. ഇത്രയും കാലം തങ്ങൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മാതാപിതാക്കൾക്ക് തണലാകാൻ ഒരുങ്ങുകയാണ് ഈ മൂന്ന് പെൺ മക്കൾ.

Also Read:അഞ്ചാം ക്ലാസിൽ തോറ്റു, ഇം​ഗ്ലീഷ് പേടിയും; എന്നിട്ടും 24-ാംവയസ്സിൽ ഐഎഎസ്, ആരാണ് നേഹ ബ്യാഡ്വാൾ

മൂവരും വ്യത്യസ്ത വിഷയങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ വിജയിച്ചത്. മൂത്ത സഹോദരി റിംപി കമ്പ്യൂട്ടർ സയൻസിലും ബിയാന്ത് ചരിത്രത്തിലും ഹർദീപ് പഞ്ചാബി ഭാഷയിലുമാണ് നെറ്റ് നേടിയത്. റിംപിക്ക് കമ്പ്യൂട്ടർ സയൻസിൽ പ്രൊഫസറാകാനാണ് ആഗ്രഹം. ഇളയ സഹോദരി ഹർദീപ് കൗറും ബിയാന്തും ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ് നേടാൻ കഠിനമായി പരിശ്രമിക്കുകയാണ്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമാണ് ഈ സഹോദരിമാരുടെ വിജയത്തിലേക്കുള്ള ചവിട്ടുപടികൾ. പെൺമക്കൾ ആഗ്രഹിച്ചത് അധ്വാനിച്ച് നേടിയെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് അവരുടെ പിതാവ് ബിക്കാർ സിംഗ് പറഞ്ഞു. മക്കളെയോർത്ത് അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂവർക്കും ഒരു സഹോദരൻ കൂടിയുണ്ട്. കുറച്ചുകാലമായി ആരോഗ്യ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുകയാണ് സഹോദരൻ.

Related Stories
Kerala School Holiday : അടിപൊളി ഇനി പത്താം തീയതി സ്കൂളിൽ പോയാൽ മതി; തിങ്കളാഴ്ച കളക്ടർ അവധി പ്രഖ്യാപിച്ചു
RRB ALP Application Status: നിങ്ങളുടെ ആർആർബി എഎൽപി അപേക്ഷാ ഫോം പരിശോധിക്കാം; ചെയ്യേണ്ടത്
KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌
IIM Kozhikode Recruitment 2025: കോഴിക്കോട് ഐഐഎമ്മില്‍ അവസരം, സ്‌റ്റോര്‍ കീപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍
School Holiday: 21 ദിവസം സ്കൂളിൽ പോകേണ്ട, അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്