FACT Clerk Recruitment 2025: ബിരുദമുണ്ടെങ്കില്‍ ഫാക്ടില്‍ ക്ലര്‍ക്കാകാം, അപേക്ഷിക്കാന്‍ ചെയ്യേണ്ടത്
FACT Clerk Recruitment Details in Malayalam: കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 26 വയസാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിലാണ് അവസരം
ദി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകോർ ലിമിറ്റഡ് (ഫാക്ട്) ക്ലര്‍ക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിര കാലാവധി കരാറിലാണ് (Fixed Tenure Contract) നിയമനം. അഡ്ഹോക് അടിസ്ഥാനത്തിലാണ് അപേക്ഷ ക്ഷണിച്ചത്. കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. 26 വയസാണ് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി. കര്‍ണാടക, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഒഡീഷ സംസ്ഥാനങ്ങളിലാണ് അവസരം.
ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ. കൂടാതെ രേഖ പരിശോധന സമയത്ത് ആ സംസ്ഥാനത്തിന്റെ ഡൊമിസൈൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടതാണ്. ഓരോ സംസ്ഥാനത്തിനും പ്രത്യേകം മെറിറ്റ് ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും.
രണ്ട് വർഷത്തേക്കാണ് നിയമനം. പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ചിലപ്പോള്‍ പുതുക്കാം. 25,000 രൂപ ആണ് വേതനം. ഓരോ വര്‍ഷവും മൂന്ന് ശതമാനം വര്‍ധനവുണ്ടാകും. യോഗ്യതയെ അടിസ്ഥാനമാക്കി കമ്പനിയുടെ നിയമങ്ങൾ അനുസരിച്ച് ഡ്യൂട്ടി യാത്രയ്ക്കുള്ള അവധി, ഇഎസ്ഐ, പ്രൊവിഡന്റ് ഫണ്ട്, ടിഎ, ഡിഎ എന്നിവ ബാധകമായിരിക്കും.




എസ്‌സി, എസ്ടി, ഒബിസി (എൻസിഎൽ), ഇഡബ്ല്യുഎസ്, പിഡബ്ല്യുബിഡി, എക്സ് സർവീസ്‌മെൻ വിഭാഗങ്ങൾക്കുള്ള സംവരണം ബാധകമായിരിക്കും. നിയമനം നിശ്ചിത കാലത്തേക്ക് മാത്രമുള്ളതാണ്. കമ്പനിയിൽ നിയമന കാലാവധി നീട്ടുന്നതിനോ സ്ഥിര നിയമനത്തിനോ നിയമനത്തിൽ മുൻഗണന നൽകുന്നതിനോ യാതൊരു അവകാശവുമുണ്ടായിരിക്കില്ല.
എങ്ങനെ അയയ്ക്കാം?
fact.co.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. വെബ്‌സൈറ്റിലെ കരിയര്‍ ഓപ്ഷനില്‍ പ്രവേശിക്കുക. തുടര്‍ന്ന് ജോബ് ഓപ്പണിങ്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. അവിടെ നോട്ടിഫിക്കേഷന്‍ ലഭ്യമാകും. ഇത് വിശദമായി വായിച്ചതിന് ശേഷം മാത്രം അപേക്ഷ അയയ്ക്കുക.
അപ്‌ലോഡ് ചെയ്ത അപേക്ഷാ ഫോമിന്റെ പ്രിന്റ്ഔട്ട്, വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം വിജ്ഞാപനത്തില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പ്രകാരം സ്പീഡ് പോസ്‌റ്റോ, അല്ലെങ്കില്‍ രജിസ്‌ട്രേഡ് പോസ്‌റ്റോ ആയി ഫാക്ടിലേക്ക് അയയ്ക്കണം. അപേക്ഷിക്കേണ്ട വിലാസം വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്. ഓഗസ്ത് ഏഴാണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.