Journalism Career: ജേർണലിസം ഒരു സ്വപ്നമാണോ? ഇതാ രാജ്യത്തെ മികച്ച കോളേജുകൾ; അറിയാം ഫീസും യോ​ഗ്യതയും

MA Mass Communication Colleges: നിങ്ങൾക്ക് ഭാവിയിൽ വലിയ അവസരങ്ങൾ നൽക്കുന്ന നിരവധി കോഴ്സുകൾ ഇതിലൂടെ വാ​ഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മികച്ച എംഎ മാസ് കമ്മ്യൂണിക്കേഷൻ കോളേജുകൾ ഏതെല്ലാമെന്നും ഫീസും മറ്റ് പ്രധാന വിവരങ്ങളും അറിയാം.

Journalism Career: ജേർണലിസം ഒരു സ്വപ്നമാണോ? ഇതാ രാജ്യത്തെ മികച്ച കോളേജുകൾ; അറിയാം ഫീസും യോ​ഗ്യതയും

പ്രതീകാത്മക ചിത്രം

Updated On: 

26 Aug 2025 18:24 PM

കാലം മാറുന്നതിനനുസരിച്ച് ജേർണലിസം എന്ന തൊഴിൽ മേഖലയിൽ വളരെയധികം മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. സോഷ്യൽമീഡിയയും ഓൺലൈൻ പോർട്ടലുകളും നിരവധി ആളുകൾക്കാണ് ഇന്ന് തൊഴിലവസം ഒരുക്കുന്നത്. പത്രം, ടി.വി, ഓൺലൈൻ, മോ-ജോ (മൊബൈൽ ജേണലിസം) എന്നിങ്ങനെ വളരെ വിശാലമായ ഒരു സാധ്യതകളാണ് ഭാവിയിൽ നിങ്ങൾക്ക് മുന്നിലുള്ളത്. ജേർണലിസം കൂടാതെ പരസ്യ മേഖലകൾ, ഡിജിറ്റൽ മീഡിയ, പബ്ലിക് റിലേഷൻസ്, ബ്രോഡ്കാസ്റ്റിംഗ് എന്നിവയിൽ വിപുലമായ അവസരങ്ങൾ വാഗ്ദാനം ചെയ്യുന്നു.

അതുകൊണ്ട് തന്നെ നമ്മുടെ രാജ്യത്ത് മികച്ച സർവകലാശാലകളും ഇൻസ്റ്റിറ്റ്യൂഷനുകളും മാസ് കമ്മ്യൂണിക്കേഷനിൽ എംഎ പ്രോഗ്രാമുകൾ നൽകുന്നുണ്ട്. ഡിജിറ്റൽ മാർക്കറ്റിംഗ്, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ, മീഡിയ ഗവേഷണം തുടങ്ങിയ വിഷയങ്ങൾ മാത്രമല്ല ഈ പ്രോഗ്രാമുകൾ ഉൾക്കൊള്ളുന്നത്. മറിച്ച് നിങ്ങൾക്ക് ഭാവിയിൽ വലിയ അവസരങ്ങൾ നൽക്കുന്ന നിരവധി കോഴ്സുകൾ ഇതിലൂടെ വാ​ഗ്ദാനം ചെയ്യുന്നു. ഇന്ത്യയിലെ മികച്ച എംഎ മാസ് കമ്മ്യൂണിക്കേഷൻ കോളേജുകൾ ഏതെല്ലാമെന്നും ഫീസും മറ്റ് പ്രധാന വിവരങ്ങളും അറിയാം.

1. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻ (SIMC), പൂനെ

കോഴ്‌സ്: ജേണലിസം ആൻ്റ് മീഡിയ ഇൻഡസ്ട്രീസിൽ ബിരുദാനന്തര ബിരുദം. നാല് സെമസ്റ്ററുകളായി രണ്ട് വർഷമാണ് പഠനം.

യോഗ്യത: ദേശീയ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ കുറഞ്ഞത് 50 ശതമാനം മാർക്കോട് കൂടി ബിരുദം.

പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക്: കുറഞ്ഞത് 45 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ മതിയാകും.

അവസാന വർഷ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ഫീസ് (പ്രതിവർഷം): 2,31,500 രൂപ

2026-27 വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. അതിനാൽ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷിക്കാവുന്നതാണ്.

2. എനെറ്റ് യൂണിവേഴ്സിറ്റി, ഗ്രേറ്റർ നോയിഡ

കോഴ്സ്: എംഎ മാസ് കമ്മ്യൂണിക്കേഷനിൽ

രണ്ട് വർഷമാണ് പഠനം

ഫീസ്: പ്രതിവർഷം 3,60,000 രൂപ (ആകെ: 7,65,000 രൂപ)

യോഗ്യത: കുറഞ്ഞത് 50% മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം.

3. മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷൻ, മണിപ്പാൽ

പ്രോഗ്രാം: മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ എംഎ

കാലാവധി: നാല് സെമസ്റ്ററുകളായി രണ്ട് വർഷമാണ് പഠനം.

ഫീസ്: 7,76,000 രൂപ

യോഗ്യതാ: അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് മൂന്ന് വർഷത്തെ ബിരുദം (യുജി) വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി: 2025 ഓഗസ്റ്റ് 15 വരെ ആയിരുന്നു.

4. ഏഷ്യൻ കോളേജ് ഓഫ് ജേണലിസം (ACJ), ചെന്നൈ

പ്രോഗ്രാം: ജേണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമ

ദൈർഘ്യം: 10 മാസം

സ്പെഷ്യലൈസേഷനുകൾ

ടെലിവിഷൻ
പ്രിന്റ്
ന്യൂ മീഡിയ
റേഡിയോ

യോഗ്യത: ബാച്ചിലർ ബിരുദം നിർബന്ധമാണ്. ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയവർക്കും അപേക്ഷിക്കാം.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും