UGC NET Admit Card 2025: ഇനി വൈകരുത്! യുജിസി നെറ്റ് അഡ്മിറ്റ് കാർഡ് പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം
UGC NET 2025 Admit Card Releases: കഴിഞ്ഞ് ദിവസം യുജിസി നെറ്റിൻ്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിട്ടിരുന്നു. ഈ വർഷം, യുജിസി നെറ്റ് പരീക്ഷ ജൂൺ 25 മുതൽ 29 വരെ നടക്കും. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടുന്നതിനും, പിഎച്ച്ഡി പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്.
യുജിസി നെറ്റ് 2025 അഡ്മിറ്റ് കാർഡ് പുറത്ത്. ജൂൺ 26ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്കുള്ള യുജിസി നെറ്റിൻ്റെ അഡ്മിറ്റ് കാർഡാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കിയിരിക്കുന്നത്. പരീക്ഷ എഴുതുന്ന ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in സന്ദർശിച്ച് അവരുവരുടെ അഡ്മിറ്റ് കാർഡുകൾ പരിശോധിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
യുജിസി നെറ്റ് ജൂൺ 2025 പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കും. ആദ്യ ഷിഫ്റ്റ് രാവിലെ ഒമ്പത് മുതൽ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെയും നടക്കും. ചോദ്യപേപ്പറുകളിൽ രണ്ട് വിഭാഗങ്ങളുണ്ടാകും, രണ്ടിലും ഒബ്ജക്ടീവ്-ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാണ് ഉണ്ടാവുക.
യുജിസി നെറ്റ് 2025: അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം
1. ഔദ്യോഗിക വെബ്‌സൈറ്റായ ugcnet.nta.ac.in സന്ദർശിക്കുക.
2. ഹോം പേജിൽ, യുജിസി നെറ്റ് ജൂൺ 2025 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ലിങ്ക് പ്രദർശിപ്പിച്ചിട്ടുണ്ട്. അത് തുറക്കുക.
3. നിങ്ങളുടെ ലോഗിൻ വിവരങ്ങൾ നൽകി സമർപ്പിക്കുക.
4. ശേഷം സ്ക്രീനിൽ നിങ്ങളുടെ അഡ്മിറ്റ് കാർഡ് പരിശോധിക്കുക.
5. ഡോക്യുമെന്റ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.
കഴിഞ്ഞ് ദിവസം യുജിസി നെറ്റിൻ്റെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തുവിട്ടിരുന്നു. ഈ വർഷം, യുജിസി നെറ്റ് പരീക്ഷ ജൂൺ 25 മുതൽ 29 വരെ നടക്കും. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും, അസിസ്റ്റന്റ് പ്രൊഫസർ യോഗ്യത നേടുന്നതിനും, പിഎച്ച്ഡി പ്രവേശനത്തിനുമുള്ള അടിസ്ഥാന യോഗ്യതയാണ് യുജിസി നെറ്റ്.
85 വിഷയങ്ങളിൽ നടത്തുന്നു ഈ കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായി നടക്കും. എൻടിഎ പ്രസിദ്ധീകരിച്ച സിറ്റി ഇന്റിമേഷൻ സ്ലിപ്പിൽ പരീക്ഷ കേന്ദ്രം, തീയതി തുടങ്ങിയ വിവരങ്ങളാണ് ഉൾപ്പെടുന്നത്.