AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

V Sivankutty: കേരളത്തിൽ ഒരു സർക്കാർ സ്കൂളും അടച്ചുപൂട്ടിയിട്ടില്ല: മന്ത്രി വി. ശിവൻകുട്ടി

Kerala's Government Schools Are Being Shut Down Is False: കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി കുറിപ്പിൽ പറയുന്നു.

V Sivankutty: കേരളത്തിൽ ഒരു സർക്കാർ സ്കൂളും അടച്ചുപൂട്ടിയിട്ടില്ല: മന്ത്രി വി. ശിവൻകുട്ടി
V Sivankutty New Fb PostImage Credit source: facebook
aswathy-balachandran
Aswathy Balachandran | Published: 12 Aug 2025 20:29 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്ന എന്ന കേന്ദ്രസർക്കാർ വാദം പച്ചക്കള്ളമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിലെ ഒരു സർക്കാർ സ്‌കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം പങ്കുവെച്ചത്.

ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി ഫെയ്‌സ്ബുക്കിൽ കുറിച്ചു. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണെന്നും മന്ത്രി കുറിപ്പിൽ പറയുന്നു. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്‌കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയതെന്നും അവിടുത്തെ വിദ്യാർഥികൾക്ക് അടുത്തുള്ള സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധിപ്പേരാണ് കുറിപ്പിനു പ്രതികരണവുമായി എത്തിയത്.

 

കുറിപ്പിന്റെ പൂർണരൂപം

 

കേരളത്തിലെ സർക്കാർ സ്കൂളുകൾ അടച്ചുപൂട്ടുന്നു എന്ന കേന്ദ്രസർക്കാരിന്റെ വാദം അടിസ്ഥാനരഹിതമാണ്. ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. കഴിഞ്ഞ ഒമ്പത് വർഷങ്ങളായി കേരളത്തിൽ ഒരു സർക്കാർ സ്കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ല.കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി.പി.ഇ.പി. പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിംഗ് സെന്ററുകളുമായി (MGLC) ബന്ധപ്പെട്ടതാണ്.

കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ല. അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയത്. അവിടുത്തെ വിദ്യാർഥികൾക്ക് അടുത്തുള്ള സ്കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു. ഏതെങ്കിലും ഒരു സർക്കാർ സ്കൂൾ അടച്ചുപൂട്ടിയതായി തെളിയിക്കാൻ സാധിക്കുമോ? കേരളത്തിന്റെ വിദ്യാഭ്യാസ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനുള്ള ഇത്തരം ശ്രമങ്ങൾ മന:പൂർവം ആണെന്ന് പറയാതെ വയ്യ.