Weight Of School Bag: സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും; നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി
Kerala School Bag Weight: സ്കൂൾ ബാഗുകളിലെ പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ബാഗുകളുടെ ഭാരം കുറയ്ക്കുന്നതിനായ് വീണ്ടും നിർദേശങ്ങൾ ക്ഷണിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (education minister V Sivankutty). സ്കൂൾ ബാഗുകളിലെ പാഠപുസ്തകങ്ങളുടെയും നോട്ട്ബുക്കുകളുടെയും ഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടികൾ സ്വീകരിക്കുക. ഇതിനുവേണ്ടി പൊതുജനങ്ങളിൽ നിന്ന് അഭിപ്രായങ്ങളും നിർദേശങ്ങളും ക്ഷണിച്ചുകൊണ്ട് മന്ത്രി തൻ്റെ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
കുട്ടികൾക്ക് സ്കൂൾ ബാഗിന്റെ ഭാരം കുറയ്ക്കും. സ്കൂൾ ബാഗുകളുടെ അമിത ഭാരം സംബന്ധിച്ച ആശങ്കകൾക്ക് പരിഹാരം കാണുന്നതിനായി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണുണ്ട്. കുട്ടികൾക്ക് പഠനം ഒരു ഭാരമാകാതെ സന്തോഷകരമായ അനുഭവമാക്കി മാറ്റാനാണ് നമ്മുടെ ശ്രമം. പാഠപുസ്തകങ്ങളുടെയും നോട്ട് ബുക്കുകളുടെയും ഭാരം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും. ഈ വിഷയത്തിൽ എല്ലാവരുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും സ്വാഗതം ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രിയുടെ പോസ്റ്റ്.
അതിനിടെ സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകൾ അടച്ചുപൂട്ടുന്ന എന്ന കേന്ദ്രസർക്കാർ വാദം പച്ചക്കള്ളമാണെന്ന് പറഞ്ഞുകൊണ്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കഴിഞ്ഞ ഒമ്പത് വർഷമായി കേരളത്തിലെ ഒരു സർക്കാർ സ്‌കൂൾ പോലും അടച്ചുപൂട്ടിയിട്ടില്ലെന്നും മന്ത്രി ഇതിനോട് പ്രതികരിച്ചുകൊണ്ട് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ഇത് കേരളത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടിയ കണക്കുകൾ 1992-ൽ ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ആരംഭിച്ച മൾട്ടി ഗ്രേഡ് ലേണിങ് സെന്ററുകളുമായി ബന്ധപ്പെട്ടതാണ്. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം (RTE) നിലവിൽ വന്നപ്പോൾ ഇവ സ്‌കൂളുകളായി തുടരാൻ സാധിക്കുമായിരുന്നില്ലെന്നും അതുകൊണ്ടാണ് ഈ സെന്ററുകൾ ഘട്ടംഘട്ടമായി നിർത്തലാക്കിയതെന്നും അവിടുത്തെ വിദ്യാർഥികൾക്ക് അടുത്തുള്ള സ്‌കൂളുകളിലേക്ക് സൗജന്യ യാത്രാസൗകര്യമടക്കമുള്ള കാര്യങ്ങൾ ഒരുക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.