AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UPSC 2025: യുപിഎസ്‌സി 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

UPSC 2025 Exam Calendar Released: ഇന്ത്യൻ എക്കണോമിക് സർവീസ് (ഐഇഎസ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐഎസ്എസ്), കംബൈൻഡ് മെഡിക്കൽ സർവീസ് (സിഎംഎസ്) പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു.

UPSC 2025: യുപിഎസ്‌സി 2025; പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Freepik
nandha-das
Nandha Das | Updated On: 02 May 2025 16:09 PM

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) നടത്തുന്ന 2025ലെ ഇന്ത്യൻ എക്കണോമിക് സർവീസ് (ഐഇഎസ്), ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവീസ് (ഐഎസ്എസ്), കംബൈൻഡ് മെഡിക്കൽ സർവീസ് (സിഎംഎസ്) പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് വിശദമായ ഷെഡ്യൂൾ പരിശോധിക്കാനും ഡൗൺലോഡ് ചെയ്യാനും സാധിക്കും.

യുപിഎസ്സിയുടെ വിജ്ഞാപനം അനുസരിച്ച്, ഐഇഎസ്, ഐഎസ്എസ് പരീക്ഷകൾ 2025 ജൂൺ 20 മുതൽ ജൂൺ 22 വരെയും, സിഎംഎസ് പരീക്ഷ 2025 ജൂലൈ 20നും നടത്താൻ ആണ് നിശ്ചയിച്ചിരിക്കുന്നത്. നേരത്തെ ഇന്ത്യൻ എക്കണോമിക് സ്റ്റാറ്റിസ്റ്റിക്സിൽ ആകെ 47 ഒഴിവുകൾ യുപിഎസ്സി പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഐഇഎസിൽ 12 ഒഴിവുകളും, ഐഎസ്എസിന് 35 ഒഴിവുകളും ഉൾപ്പെടുന്നു. അതേസമയം, കംബൈൻഡ് മെഡിക്കൽ സർവീസ് പരീക്ഷയ്ക്കായി രാജ്യത്തെ വിവിധ മെഡിക്കൽ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി ആകെ 705 ഒഴിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

പരീക്ഷകളുടെ വിഷയാടിസ്ഥാനത്തിൽ ഉള്ള സമയക്രമവും പ്രധാന നിർദേശങ്ങളും മാനദണ്ഡങ്ങളും ഉൾപ്പടെയുള്ള വിശദമായ പരീക്ഷ ഷെഡ്യൂൾ യുപിഎസ്സി പുറത്തുവിട്ടിട്ടുണ്ട്. അതിനായി ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് upsc.gov.in സന്ദർശിക്കുക. ടൈംടേബിൾ ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്കും വെബ്‌സൈറ്റിൽ ലഭ്യമാണ്.

ALSO READ:

ഐഇഎസ്/ ഐഎസ്എസ് പരീക്ഷ ഷെഡ്യൂൾ:

ജൂൺ 20, 2025 വെള്ളിയാഴ്ച

  • പേപ്പർ I – ജനറൽ ഇംഗ്ലീഷ് (വിവരണാത്മകം) രാവിലെ 9:00 – ഉച്ചയ്ക്ക് 12:00
  • പേപ്പർ II – ജനറൽ സ്റ്റഡീസ് (വിവരണാത്മകം) ഉച്ചയ്ക്ക് 2:30 – വൈകുന്നേരം 5:30

ജൂൺ 21, 2025 ശനിയാഴ്ച

  • പേപ്പർ III (IES) / പേപ്പർ I (ISS) – ജനറൽ ഇക്കണോമിക്സ്-I / സ്റ്റാറ്റിസ്റ്റിക്സ്-I രാവിലെ 9:00 – ഉച്ചയ്ക്ക് 12:00
  • പേപ്പർ II (ISS) – ജനറൽ ഇക്കണോമിക്സ്-II / സ്റ്റാറ്റിസ്റ്റിക്സ്-II ഉച്ചയ്ക്ക് 2:30 – വൈകുന്നേരം 5:30

ജൂൺ 22, 2025 ഞായറാഴ്ച

  • പേപ്പർ V (IES) / പേപ്പർ III (ISS) – ജനറൽ ഇക്കണോമിക്സ്-III / സ്റ്റാറ്റിസ്റ്റിക്സ്-III (വിവരണാത്മകം) രാവിലെ 9:00 – ഉച്ചയ്ക്ക് 12:00
  • പേപ്പർ VI (IES) / പേപ്പർ IV (ISS) – ഇന്ത്യൻ ഇക്കണോമിക്സ് / സ്റ്റാറ്റിസ്റ്റിക്സ്-IV (വിവരണാത്മകം) ഉച്ചയ്ക്ക് 2:30 – വൈകുന്നേരം 5:30

സിഎംഎസ് പരീക്ഷ ഷെഡ്യൂൾ:

ജൂലൈ 20, 2025 ഞായറാഴ്ച

  • പേപ്പർ I – ജനറൽ മെഡിസിൻ ആൻഡ് പീഡിയാട്രിക്സ് രാവിലെ 9:30 – രാവിലെ 11:30
  • പേപ്പർ II – ശസ്ത്രക്രിയ, ഗൈനക്കോളജി ആൻഡ് ഒബ്സ്റ്റട്രിക്സ്, പ്രിവന്റീവ് & സോഷ്യൽ മെഡിസിൻ ഉച്ചയ്ക്ക് 2:00 – വൈകുന്നേരം 4:00