Railway Recruitment 2024: വെസ്റ്റേൺ റെയിൽവേയിൽ 5,066 അപ്രന്റീസ് ഒഴിവുകൾ; 10-ാം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം
Western Railway Apprentice Recruitment 2024: സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 22 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.
വെസ്റ്റേൺ റെയിൽവേയുടെ (WR) റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC) അപ്രന്റീസ് ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 22 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് rrc-wr.com എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷകൾ അയക്കാം.
യോഗ്യത
അംഗീകൃത ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും പത്താം ക്ലാസ്/തത്തുല്യം 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
NCVT/SCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റും നിർബന്ധമായി സമർപ്പിക്കണം.
പ്രായം
അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 2024 ഒക്ടോബർ 22-ന്, 15-നും 24-നും ഇടയിലായിരിക്കണം.
ഫീസ്
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവർക്ക് ഫീസില്ല.
ALSO READ: എക്സിം ബാങ്കിൽ 50-ഓളം ഒഴിവുകൾ; ശമ്പളം 85,920 രൂപ, എങ്ങനെ അപേക്ഷിക്കാം?
തിരഞ്ഞെടുപ്പ് രീതി
ഉദ്യോഗാർത്ഥികളെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. പത്താം ക്ലാസ്/തത്തുല്യം മിനിമം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഐടിഐയുടെ മാർക്കും പരിഗണിക്കും. രണ്ടിനും ഈക്വൽ വെയിറ്റേജ് ആയിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.
എങ്ങനെ അപേക്ഷിക്കാം?
ഉദ്യോഗാർത്ഥികൾ ആർആർസി ഡബ്ല്യുആർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ള. അപേക്ഷ സമർപ്പിക്കേണ്ടത് താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്:
- www.rrc-wr.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- റിക്രൂട്ട്മെൻ്റ് എന്നതിൽ ക്ലിക്ക് ചെയുക. അതിൽ ‘RRC WR അപ്രൻ്റീസ് റിക്രൂട്ട്മെൻ്റ് 2024’ എന്നൊരു ലിങ്ക് ഉണ്ടാവും. അത് തുറക്കുക.
- ശേഷം പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യപ്പെട്ടിരുക്കുന്ന കാര്യങ്ങൾ പൂരിപ്പിച്ചു നൽകുക.
- തുടർന്ന്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഐടിഐ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) തുടങ്ങിയ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
- അടുത്തത്, അപേക്ഷാ ഫീസ് അടയ്ക്കണം.
- എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
- ഭാവി റഫറൻസിനായി അപേക്ഷാ ഫോമിൻ്റെ ഒരു കോപ്പി പ്രിൻ്റൗട്ട് എടുക്കുക.