AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Study Abroad: യുകെയിൽ പഠിക്കാൻ പണമാണോ പ്രശ്നം ? കോമൺവെൽത്ത് സ്‌കോളർഷിപ്പിന് അപേക്ഷിക്കൂ

Commonwealth Master's Scholarship: താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇപ്പോൾ അവസരമുണ്ട്.

Study Abroad: യുകെയിൽ പഠിക്കാൻ പണമാണോ പ്രശ്നം ? കോമൺവെൽത്ത് സ്‌കോളർഷിപ്പിന് അപേക്ഷിക്കൂ
പ്രതീകാത്മക ചിത്രം ( IMAGE - Jose Luis Raota/Moment/Getty Images)
Aswathy Balachandran
Aswathy Balachandran | Published: 22 Sep 2024 | 03:03 PM

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലേക്ക് ഇപ്പോൾ ഇന്ത്യൻ വിദ്യാർത്ഥികളുടെ കുത്തൊഴുക്കാണ്. ആ​ഗ്രഹം ഉണ്ടെങ്കിലും വിദേശ പഠനം എന്ന മോഹം പണത്തിന്റെ വിഷയമോർത്ത് നടക്കാതെ പോയവരും ഉണ്ടാകും. ഇനി പണത്തിന്റെ പേരിൽ വിദേശപഠനം എന്ന ആ​ഗ്രഹം പൂർത്തിയാക്കാതെ ഇരിക്കേണ്ട.

കോമൺവെൽത്ത് മാസ്‌റ്റേർസ് സ്‌കോളർഷിപ്പിന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. 2025 സെപ്റ്റംബർ- ഒക്ടോബർ തുടക്കത്തിൽ യു.കെയിൽ ഫുൾ ടൈം മാസ്റ്റേർസ് ഡിഗ്രി പ്രോഗ്രാം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഈ സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ടത്.

താത്പര്യമുള്ള വിദ്യാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ ഇപ്പോൾ അവസരമുണ്ട്. ഒക്ടോബർ 15 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം.

ആർക്കൊക്കെ അപേക്ഷിക്കാം

ഇന്ത്യൻ പൗരനും ഇന്ത്യയിൽ സ്ഥിരതാമസക്കാരാക്കിയവർക്കുമാണ് അവസരം. 60 ശതമാനം മാർക്കോടെയുള്ള ബിരുദം (സെപ്റ്റംബർ 2025ന് മുൻപ്) നേടിയിരിക്കണം. സാമ്പത്തിക ആവശ്യം എന്തിനെന്ന് വ്യക്തമാക്കണം.

അതായത് ഈ സ്‌കോളർഷിപ്പ് ഇല്ലാതെ യുകെയിൽ പഠിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന രേഖകൾ ആവശ്യമാണ്. ഒരു വർഷ മാസ്‌റ്റേർസ് ഡിഗ്രിക്കാണ് ഈ സ്‌കോളർഷിപ്പ് നൽകുന്നത്. ഈ പദ്ധതിയിൽ എംബിഎ ഉൾപ്പെടുത്തിയിട്ടില്ലെന്നതും പ്രത്യേകം ഓർക്കണം.

കോമൺവെൽത്ത് സ്‌കോളർഷിപ്പ് വെബ്‌സൈറ്റിൽ ലിസ്റ്റ് ചെയ്യപ്പെട്ട യുകെ സർവകലാശാലയിൽ അഡ്മിഷൻ നേടിയിരിക്കണം എന്ന നിർബന്ധവുമുണ്ട്. വിശദ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്‌സൈറ്റായ https://cscuk.fcdo.gov.uk/ സന്ദർശിക്കുക.