Railway Recruitment 2024: വെസ്റ്റേൺ റെയിൽവേയിൽ 5,066 അപ്രന്റീസ് ഒഴിവുകൾ; 10-ാം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം

Western Railway Apprentice Recruitment 2024: സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 22 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക.

Railway Recruitment 2024: വെസ്റ്റേൺ റെയിൽവേയിൽ 5,066 അപ്രന്റീസ് ഒഴിവുകൾ; 10-ാം ക്ലാസ് യോഗ്യത, എങ്ങനെ അപേക്ഷിക്കാം

Representational Image (Image Credits: Tim Graham)

Updated On: 

22 Sep 2024 | 10:00 PM

വെസ്റ്റേൺ റെയിൽവേയുടെ (WR) റെയിൽവേ റിക്രൂട്ട്മെന്റ് സെൽ (RRC) അപ്രന്റീസ് ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 5,066 ഒഴിവുകളാണുള്ളത്. സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 22 വരെയാണ് അപേക്ഷ സമർപ്പിക്കാൻ കഴിയുക. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് rrc-wr.com എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ അയക്കാം.

യോഗ്യത

അംഗീകൃത ബോർഡിന് കീഴിലുള്ള സ്ഥാപനങ്ങളിൽ നിന്നും പത്താം ക്ലാസ്/തത്തുല്യം 50 ശതമാനം മാർക്കോടെ പാസായിരിക്കണം.
NCVT/SCVT അംഗീകരിച്ച ഐടിഐ സർട്ടിഫിക്കറ്റും നിർബന്ധമായി സമർപ്പിക്കണം.

പ്രായം

അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ പ്രായം 2024 ഒക്ടോബർ 22-ന്, 15-നും 24-നും ഇടയിലായിരിക്കണം.

ഫീസ്

100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി/ എസ്.ടി/ ഭിന്നശേഷിക്കാർ/ വനിതകൾ എന്നിവർക്ക് ഫീസില്ല.

ALSO READ: എക്സിം ബാങ്കിൽ 50-ഓളം ഒഴിവുകൾ; ശമ്പളം 85,920 രൂപ, എങ്ങനെ അപേക്ഷിക്കാം?

തിരഞ്ഞെടുപ്പ് രീതി

ഉദ്യോഗാർത്ഥികളെ മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുക്കുക. പത്താം ക്ലാസ്/തത്തുല്യം മിനിമം 50 ശതമാനം മാർക്കോടെ പാസായിരിക്കണം. ഐടിഐയുടെ മാർക്കും പരിഗണിക്കും. രണ്ടിനും ഈക്വൽ വെയിറ്റേജ് ആയിരിക്കും ഉണ്ടാവുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റുകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കണം.

എങ്ങനെ അപേക്ഷിക്കാം?

ഉദ്യോഗാർത്ഥികൾ ആർആർസി ഡബ്ല്യുആർ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായി മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ള. അപേക്ഷ സമർപ്പിക്കേണ്ടത് താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്:

  1. www.rrc-wr.com എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  2. റിക്രൂട്ട്മെൻ്റ് എന്നതിൽ ക്ലിക്ക് ചെയുക. അതിൽ ‘RRC WR അപ്രൻ്റീസ് റിക്രൂട്ട്മെൻ്റ് 2024’ എന്നൊരു ലിങ്ക് ഉണ്ടാവും. അത് തുറക്കുക.
  3. ശേഷം പേര്, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
  4. രജിസ്റ്റർ ചെയ്യുമ്പോൾ ലഭിച്ച ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യപ്പെട്ടിരുക്കുന്ന കാര്യങ്ങൾ പൂരിപ്പിച്ചു നൽകുക.
  5. തുടർന്ന്, ഫോട്ടോ, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ്, ഐടിഐ സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ) തുടങ്ങിയ ആവശ്യമായ രേഖകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.
  6. അടുത്തത്, അപേക്ഷാ ഫീസ് അടയ്ക്കണം.
  7. എല്ലാ വിശദാംശങ്ങളും പരിശോധിച്ച ശേഷം അപേക്ഷ സമർപ്പിക്കുക.
  8. ഭാവി റഫറൻസിനായി അപേക്ഷാ ഫോമിൻ്റെ ഒരു കോപ്പി പ്രിൻ്റൗട്ട് എടുക്കുക.
Follow Us
Related Stories
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റിയിലെ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള പ്രവേശനം; അപേക്ഷകള്‍ ഇന്നുംകൂടി തിരുത്താം
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
വെളുത്തുള്ളി തൊലി പെട്ടെന്ന് കളയാം; ഇങ്ങനെ ചെയ്താല്‍ മതി
ചായ കൂടുതൽ തിളപ്പിക്കുന്നതും പ്രശ്നമാണ്... കാരണം
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
Viral Video: മലയിടിഞ്ഞു വന്നു, ഞൊടിയിടയിൽ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം