Kerala SSLC Certificate 2025: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം എന്ന് മുതല്‍? നിര്‍ണായക വിവരം

Kerala SSLC 2025 certificate distribution: അടുത്തയാഴ്ച ആദ്യം ഡിഇഒ ഓഫീസുകളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കും. ഇവിടെ നിന്നും സ്‌കൂള്‍ അധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അച്ചടിച്ചത്

Kerala SSLC Certificate 2025: എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് വിതരണം എന്ന് മുതല്‍? നിര്‍ണായക വിവരം

Image for representation purpose only

Published: 

24 Jul 2025 | 09:33 PM

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ അച്ചടി പൂര്‍ത്തിയായിട്ടുണ്ട്. അടുത്തയാഴ്ച ആദ്യം ഡിഇഒ ഓഫീസുകളിലേക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അയയ്ക്കും. ഇവിടെ നിന്നും സ്‌കൂള്‍ അധികാരികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും. നാല് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകളാണ് അച്ചടിച്ചത്. ഇമ്പ്രൂവ്‌മെന്റ്, സേ പരീക്ഷകളുടെ ഫലം അടക്കം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഈ സര്‍ട്ടിഫിക്കറ്റുകളില്‍ സുരക്ഷാ സംവിധാനങ്ങളുണ്ട്. ഇതാദ്യം കേരളത്തിന് പുറത്തുള്ള സെക്യൂരിറ്റി പ്രസിലാണ് അച്ചടിക്കുന്നത്. തുടര്‍ന്ന് കുട്ടികളുടെ വിവരങ്ങളും മാര്‍ക്കും പരീക്ഷാ ഭവനിലെ പ്രിന്റിങ് മെഷീനുകള്‍ വഴി അതിലേക്ക് അച്ചടിച്ച് ചേര്‍ക്കും. വിദ്യാര്‍ത്ഥികളുടെ വ്യക്തിവിവരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ഈ വിശദാംശങ്ങള്‍ പുറത്ത് അച്ചടിക്കാത്തത്.

മാര്‍ക്ക് ലിസ്റ്റ് ആവശ്യമുള്ളവര്‍ക്ക് ഓഗസ്റ്റ് രണ്ടാം വാരം മുതല്‍ ലഭ്യമാകും. ഇതിന് മുമ്പ് മാര്‍ക്ക് ലിസ്റ്റ് ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥാപനത്തില്‍ നിന്ന് അപേക്ഷിക്കാം.

Read Also: KEAM 2025: കീം ആദ്യ അലോട്മെന്റ് ലഭിച്ചത് 27,021 പേർക്ക്… ഈ വർഷത്തെ പുതിയ ട്രെൻഡുകൾ ഇങ്ങനെ

സോഫ്റ്റ്‌കോപ്പി

ഉപരിപഠനാവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നേരത്തെ വേണ്ടവര്‍ക്ക് ഡിജിലോക്കറിലൂടെ സോഫ്റ്റ്‌കോപ്പി ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇതിനുള്ള സൗകര്യം നേരത്തെ ഏര്‍പ്പെടുത്തിയിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ