PSC LD Clerk Rank List 2025: എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ; നിര്‍ണായക വിവരം

Kerala PSC LD Clerk Rank List 2025 Date Revealed: നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും. അന്ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന വേക്കന്‍സികള്‍ നിലവിലെ ലിസ്റ്റില്‍ നിന്ന് നികത്തും. അതുകഴിഞ്ഞ് വരുന്ന ഒഴിവുകള്‍ നികത്തുന്നത് പുതിയ റാങ്ക് ലിസ്റ്റില്‍ നിന്നാകും

PSC LD Clerk Rank List 2025: എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് ഈയാഴ്ചയോ; നിര്‍ണായക വിവരം

പിഎസ്‌സി

Published: 

28 Jul 2025 21:15 PM

ല്‍ഡി ക്ലര്‍ക്ക് 2025 റാങ്ക് ലിസ്റ്റ് ഈയാഴ്ച പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്ത് ഒന്നിനാണ് പുതിയ റാങ്ക് ലിസ്റ്റ് നിലവില്‍ വരുന്നത്. നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂലൈ 31ന് അവസാനിക്കും. അന്ന് രാത്രി 12 വരെ റിപ്പോര്‍ട്ട് ചെയ്യുന്ന വേക്കന്‍സികള്‍ നിലവിലെ ലിസ്റ്റില്‍ നിന്ന് നികത്തും. അതുകഴിഞ്ഞ് വരുന്ന ഒഴിവുകള്‍ നികത്തുന്നത് പുതിയ റാങ്ക് ലിസ്റ്റില്‍ നിന്നാകും. നിലവിലെ ലിസ്റ്റില്‍ നിന്ന് ഇതുവരെ ആകെ 11,197 നിയമന ശുപാര്‍ശകളാണ് നല്‍കിയത്.

തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നിയമനശുപാര്‍ശ. 1189 നിയമനശുപാര്‍ശകളാണ് തിരുവനന്തപുരം ജില്ലയില്‍ മാത്രമുണ്ടായത്. വയനാട്ടിലാണ് ഏറ്റവും കുറവ്. വെറും 362 നിയമനശുപാര്‍ശകളാണ് വയനാട്ടില്‍ നടന്നത്. എറണാകുളം (1151), തൃശൂര്‍ (1006) ജില്ലകളിലും ആയിരത്തിലേറെ നിയമനശുപാര്‍ശകള്‍ നടന്നു.

Read Also: Kerala LD Clerk Rank List : എല്‍ഡി ക്ലര്‍ക്ക് റാങ്ക് ലിസ്റ്റ് തീരാന്‍ ഒരാഴ്ച മാത്രം; ഉദ്യോഗാര്‍ത്ഥികളുടെ കണ്ണീര്‍ കണ്ടു; ‘വടി’യെടുത്ത് സര്‍ക്കാര്‍

ഇതുവരെ 50 ശതമാനത്തില്‍ താഴെ നിയമനശുപാര്‍ശയാണ് നടന്നത്. മുന്‍ ലിസ്റ്റില്‍ നിന്ന് 12,000-ലേറെ പേര്‍ക്ക് നിയമന ശുപാര്‍ശ ലഭിച്ചിരുന്നു. ഫെബ്രുവരിയിലാണ് പിഎസ്‌സി സാധ്യതാ ലിസ്റ്റ് പുറത്തുവിട്ടത്. സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായി. നിലവിലെ ലിസ്റ്റിന്റെ കാലാവധി അവസാനിക്കാറായ പശ്ചാത്തലത്തില്‍ ഒഴിവുകളെല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്