PM Modi On Kerala assembly elections result 2026: കേരളത്തിൽ ബിജെപി-എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി – പിഎം മോദി

PM Narendra Modi congratulates the UDF: ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും എൻഡിഎ നിർണ്ണായക ശക്തിയായി മാറിയിട്ടുണ്ട്. പാലായിൽ ഷോൺ ജോർജ് നടത്തിയ മുന്നേറ്റവും തൃശൂരിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാർത്ഥികൾ കാഴ്ചവെച്ച ശക്തമായ പോരാട്ടവും എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കേരളത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

PM Modi On Kerala assembly elections result 2026: കേരളത്തിൽ ബിജെപി-എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി - പിഎം മോദി

Pm Modi (3)

Published: 

04 May 2026 | 07:15 PM

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. കേരളത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണ എപ്പോഴുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി.

കേരളത്തിൽ ബിജെപി-എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്ത എല്ലാവർക്കും ഞാൻ നന്ദി പറയുന്നു. കേരളത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിഷയങ്ങൾ ഞങ്ങൾ തുടർന്നും ഉയർത്തിക്കാട്ടും. ‘വികസിത കേരളം’ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഞങ്ങൾ കഠിനമായി പരിശ്രമിക്കും എന്നാണ് അദ്ദേഹം കുറിച്ചത്.

വികസനത്തിന് കേന്ദ്ര പിന്തുണ

തിരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫ് മുന്നണിയെ അഭിനന്ദിച്ച പ്രധാനമന്ത്രി, കേരളത്തിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങൾക്കൊപ്പം കേന്ദ്രം എന്നും നിലകൊള്ളുമെന്ന് വ്യക്തമാക്കി. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളിൽ സഹകരിച്ചു പ്രവർത്തിക്കുമെന്ന സൂചനയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ നൽകുന്നത്.

Also Read: Kerala Assembly Election Result 2026: എൽഡിഎഫ് പ്രതിപക്ഷത്തേക്ക്; നയിക്കാൻ പിണറായിയോ റിയാസോ? ചർച്ചകൾ സജീവം

ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ പല മണ്ഡലങ്ങളിലും എൻഡിഎ നിർണ്ണായക ശക്തിയായി മാറിയിട്ടുണ്ട്. പാലായിൽ ഷോൺ ജോർജ് നടത്തിയ മുന്നേറ്റവും തൃശൂരിലും തിരുവനന്തപുരത്തും ബിജെപി സ്ഥാനാർത്ഥികൾ കാഴ്ചവെച്ച ശക്തമായ പോരാട്ടവും എൻഡിഎയുടെ വോട്ട് വിഹിതത്തിൽ വലിയ വർദ്ധനവുണ്ടാക്കിയിട്ടുണ്ട്. വരും വർഷങ്ങളിൽ കേരളത്തിൽ കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാനാണ് ബിജെപി ലക്ഷ്യമിടുന്നത്.

കേരളം യുഡിഎഫിനൊപ്പം; പിണറായിക്കും സതീശനും വിജയം

2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരം പിടിച്ചെടുത്തപ്പോൾ, വ്യക്തിഗത വിജയവുമായി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും. എങ്കിലും ഭൂരിപക്ഷത്തിലുണ്ടായ വൻ ഇടിവ് ഭരണപക്ഷത്തിന് കനത്ത ആഘാതമായി. ധർമ്മടത്ത് കോൺഗ്രസിന്റെ യുവനിര മുഖ്യമന്ത്രിയെ വിറപ്പിച്ചപ്പോൾ, പറവൂരിൽ കടുത്ത പോരാട്ടത്തിലൂടെ സതീശൻ തന്റെ മണ്ഡലം നിലനിർത്തി.

മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വിജയിച്ചെങ്കിലും, ഭൂരിപക്ഷത്തിലുണ്ടായ ഇടിവ് രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിച്ചു. 19,247 വോട്ടുകൾക്കാണ് പിണറായി ഇത്തവണ ജയിച്ചു കയറിയത്. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടങ്ങളിൽ യുഡിഎഫിന്റെ യുവ സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദ് മുഖ്യമന്ത്രിയെ മറികടന്ന് ലീഡ് നേടിയിരുന്നു.

2021-ൽ 50,123 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷം നേടിയ സ്ഥാനത്താണ് ഇത്തവണ 30,876 വോട്ടുകളുടെ കുറവുണ്ടായത്. കോട്ടകളിൽ വിള്ളലുണ്ടായെന്നത് സി.പി.എമ്മിന് വലിയ തിരിച്ചടിയാണ്. പറവൂരിൽ വി.ഡി. സതീശൻ തന്റെ ആധിപത്യം ഉറപ്പിച്ചു. സിപിഐയുടെ ഇ.ടി. ടൈസൺ മാസ്റ്ററെ 20,600 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. ഒരു ഘട്ടത്തിൽ എൽഡിഎഫ് ലീഡ് നേടിയെങ്കിലും സതീശൻ ശക്തമായി തിരിച്ചുവന്നു. കഴിഞ്ഞ തവണത്തേതിനേക്കാൾ 701 വോട്ടുകളുടെ മാത്രം കുറവാണ് സതീശന് ഉണ്ടായത്. ഇത് മണ്ഡലത്തിലെ അദ്ദേഹത്തിന്റെ സ്വാധീനത്തെ അടിവരയിടുന്നു.

English Summary

Prime Minister Narendra Modi congratulated the UDF on its victory in the 2026 Kerala Assembly elections while assuring continued central support for the state’s developmental aspirations. He also expressed gratitude to those who voted for the BJP-NDA, reaffirming the party’s commitment to realising the vision of a “Vikasita Keralam

Follow Us
Related Stories
Kerala Assembly Election Result 2026: 10 വർഷത്തിന് ശേഷം പടിയിറക്കം; മുഖ്യമന്ത്രി കസേര ഒഴിയുമ്പോൾ പാലിക്കേണ്ട നിയമവശങ്ങൾ
Kerala Assembly Election Result 2026: ‘എവിടെയാണ് പിഴച്ചതെന്ന് പരിശോധിക്കും, തിരുത്തൽ നടപടികൾ ഉണ്ടാകും’; തോൽവി സമ്മതിച്ച് സിപിഎം, ആദ്യ പ്രതികരണം
Kerala assembly elections result 2026: വിയർത്ത് പിന്നിൽ നിന്നു മുന്നിലെത്തി, ധർമ്മടത്ത് പിണറായി വിജയൻ ജയിച്ചു, വിഡി സതീശനും ഭൂരിപക്ഷത്തില്‍ ഇടിവ്
Kerala Assembly Election Result 2026: യുഡിഎഫ് വിജയത്തിലെ പെൺകരുത്ത്! ബിന്ദു കൃഷ്ണ മുതൽ ഉമാ തോമസ് വരെ
Kerala Election LDF Setback 2026: അവസാനത്തെ കനലും അണഞ്ഞു; താത്വികമായി അവലോകനം ചെയ്യുമ്പോള്‍ പിഴച്ചത് എവിടെ?
Kerala Assembly Election Result 2026 : അച്ഛനോടുള്ള മധുരപ്രതികാരം, ജോസ് കെ മാണിയെ തുടർച്ചയായ രണ്ടുതവണ പരാജയപ്പെടുത്തി മാണി സി കാപ്പൻ
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
വേനൽക്കാലത്ത് കോഴിയോ മീനോ ആരോഗ്യകരം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്