Kerala State Film Award: മികച്ച നടന്‍ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി ; 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. 128 എന്‍ട്രികളില്‍ നിന്ന് മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് അന്തിമ ഘട്ടത്തിലേക്ക് ജൂറി പരിഗണിച്ചത്.
55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. തൃശൂര്‍ രാമനിലയത്തില്‍ മന്ത്രി സജി ചെറിയാന്‍ ആണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്‌കാരം ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ച മമ്മൂട്ടിക്ക് ലഭിച്ചു. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്. മികച്ച നടിക്കുള്ള പുരസ്‌കാരം ഷംല ഹംസ (ഫെമിനിച്ചി ഫാത്തിമ) ലഭിച്ചു. മികച്ച സംവിധായകൻ ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്). മികച്ച നടിക്കുള്ള പ്രത്യേക പരാമർശം ദർശന രാജേന്ദ്രനും ജ്യോതിർമയിയും നേടി. മികച്ച നടനുള്ള പ്രത്യേക പരാർശത്തിന് ടൊവീനോ തോമസും ആസിഫ് അലിയും അർഹരായി.
ഇത്തവണ ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയത് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രമാണ്. പത്ത് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ, മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് തുടങ്ങീ വിഭാഗങ്ങളിലാണ് പുരസ്‍കാരങ്ങൾ.
മികച്ച സ്വഭാവ നടി, ലിജോമോള്‍ ജോസ് (നടന്ന സംഭവം). മികച്ച സ്വഭാവ നടൻ, സൗബിന്‍ ഷാഹിര്‍ (മഞ്ഞുമ്മല്‍ ബോയ്സ്), സിദ്ധാര്‍ഥ് ഭരതന്‍ (ഭ്രമയുഗം). മികച്ച സംവിധായകൻ ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്).ഫെമിനിച്ചി ഫാത്തിമ സംവിധായകൻ ഫാസില്‍ മുഹമ്മദ് മികച്ച നവാഗത സംവിധായകനുള്ള പുരസ്കാരം ലഭിച്ചു. മികച്ച ചലച്ചിത്ര ഗ്രന്ഥം; പെൺ പാട്ട് താരകൾ, സി എസ് മീനാക്ഷി.മികച്ച ചലച്ചിത്ര ലേഖനം- മറയുന്ന നാലുകെട്ടുകള്‍ (ഡോ. വത്സന്‍ വാതുശേരി), പ്രത്യേക ജൂറി പുരസ്കാരം സിനിമ- പാരഡൈസ് (സംവിധാനം പ്രസന്ന വിത്തനാഗെ), മികച്ച വിഷ്വൽ എഫക്ട്: അജയന്റെ രണ്ടാം മോഷണം,മികച്ച ചലച്ചിത്ര ലേഖനം: ഡോ. വത്സൻ വാതുശേരി, മികച്ച നൃത്തസംവിധാനം: സുമേഷ് സുന്ദർ(ബൊഗെയ്ൻ വില്ല),ഡബ്ബിങ് ആർട്ടിസ്റ്റ്: സയനോര ഫിലിപ്( ബറോസ്), ജനപ്രിയ ചിത്രം( പ്രത്യേക പരാമർശം): പ്രേമലു, മികച്ച പിന്നണി ഗായിക, സെബാ ടോമി (ആരോരും കേറിടാത്തൊരു, ചിത്രം: അംഅ), മികച്ച പിന്നണി ഗായകൻ, കെ എസ് ഹരിശങ്കര്‍ (കിളിയേ, എആര്‍എം).
Also Read:ആ നടന്നുവരുന്ന നായിക ഇതാണ്; മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രം; സംവിധാനം രഞ്ജിത്ത്
പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് ഇത്തവണ അവാർഡുകൾ നിർണയിച്ചത്. 128 എന്‍ട്രികളില്‍ നിന്ന് മുപ്പത്തിയഞ്ചോളം ചിത്രങ്ങളാണ് അന്തിമ ഘട്ടത്തിലേക്ക് ജൂറി പരിഗണിച്ചത്. പ്രാഥമിക ജൂറിയുടെ പരിഗണനക്ക് ശേഷം ആണ് പ്രകാശ് രാജ് അധ്യക്ഷനായ ജൂറി അന്തിമ വിധി നിർണയം നടത്തിയത്. ജൂറി സ്ക്രീനിങ് രണ്ടുദിവസം മുന്‍പ് പൂര്‍ത്തിയായിരുന്നു.