AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala State Film Awards: ആ അവാർഡ് കൊടുമൺ പോറ്റിക്ക് സ്വന്തം;മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ

Mammootty Wins Best Actor for ‘Bhramayugam’: മികച്ച നടനുള്ള പുരസ്കാരം ലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നേടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം.

Kerala State Film Awards: ആ അവാർഡ് കൊടുമൺ പോറ്റിക്ക് സ്വന്തം;മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മികച്ച നടൻ
Mammootty (1)
sarika-kp
Sarika KP | Updated On: 03 Nov 2025 16:51 PM

തിരുവനന്തപുരം: 55-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് തൃശ്ശൂർ രാമനിലയത്തിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പുരസ്‌കാര പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി നേടി. ഭ്രമയുഗത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് പുരസ്കാരം. ആസിഫ് അലി, വിജയരാഘവൻ, ടൊവിനോ തോമസ്, സൗബിൻ എന്നിവരെ പിന്തള്ളിയാണ് മമ്മൂട്ടി മികച്ച നടനായത്.

എട്ട് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇതുവരെ മമ്മൂട്ടിക്ക് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏഴ് തവണ മികച്ച നടനുള്ള പുരസ്കാരവും ഒരു തവണ പ്രത്യേക ജൂറി പുരസ്കാരവും ഉൾപ്പെടുന്നു. എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി സിനിമയിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതിനിടെയിലാണ് മികച്ച നടനുള്ള പുരസ്കാരം തേടിയെത്തിയത്.

Also Read:മികച്ച നടന്‍ മമ്മൂട്ടി, ഷംല ഹംസ മികച്ച നടി ; 55-മത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

1981-ൽ ‘അഹിംസ’ എന്ന ചിത്രത്തിലൂടെയാണ് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‌കാരം മമ്മൂട്ടി അർഹനായത്. തുടർന്ന് 1984-ൽ ‘അടിയൊഴുക്കുകൾ’, 1989-ൽ ‘ഒരു വടക്കൻ വീരഗാഥ, മതിലുകൾ, മൃഗയ’ എന്നീ ചിത്രങ്ങൾക്കും 1993-ൽ ‘വിധേയൻ, പൊന്തൻ മാട, വാത്സല്യം’ എന്നിവയ്ക്കും മികച്ച നടനായി. 2004-ൽ ‘കാഴ്ച’, 2009-ൽ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’, 2022-ൽ ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങൾക്കും അദ്ദേഹത്തിന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. 1985-ൽ ‘യാത്ര, നിറക്കൂട്ട്’ എന്നീ സിനിമകളിലെ അഭിനയത്തിന് പ്രത്യേക ജൂറി അവാർഡും അദ്ദേഹം കരസ്ഥമാക്കി.