AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Aaro Short Film: ആ നടന്നുവരുന്ന നായിക ഇതാണ്; മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രം; സംവിധാനം രഞ്ജിത്ത്

Aaro Short Film: 'ആരോ' എന്നു പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്യുന്നത്.

Aaro Short Film: ആ നടന്നുവരുന്ന നായിക ഇതാണ്; മമ്മൂട്ടി കമ്പനിയുടെ ആദ്യ ഹ്രസ്വ ചിത്രം; സംവിധാനം രഞ്ജിത്ത്
Aaro Short Film
sarika-kp
Sarika KP | Published: 03 Nov 2025 15:17 PM

കഴിഞ്ഞ ദിവസം മമ്മൂട്ടി കമ്പനി പുറത്തുവിട്ട ഒരു പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വാതിലിനരികിൽ കയ്യിലൊരു കട്ടനും ബീഡിയുമായി വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന നായകനും അരികിലേക്ക് നടന്നുവരുന്ന നായികയുമായി ചിത്രത്തിലുള്ളത്. എന്നാൽ ഇരുവരുടെയും മുഖം വ്യക്തമല്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ, ആ നായികയും നായകനും ആരാണെന്ന് വ്യക്തമാക്കുകയാണ് മമ്മൂട്ടി കമ്പനി.

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹ്രസ്വ ചിത്രത്തിൽ ശ്യാമപ്രസാദും മഞ്ജുവാര്യരുമാണ് പ്രധാന അഭിനേതാക്കൾ. അസീസ് നെടുമങ്ങാടും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആരോ എന്നു പേരിട്ടിരിക്കുന്ന ഈ ഷോർട്ട് ഫിലിം രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ചെയ്യുന്നത്.

Also Read:‘ആരെയാണാവോ കണികണ്ടത്,​ വരുണിന്റെ ബോഡി കിട്ടിയാലും എന്റെ ഗോഗിൾസ് കിട്ടില്ല’: സ്വയം ട്രോളി നവ്യ നായർ

ഇതിനകം ഏഴോളം സിനിമകളാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ചത്. എന്നാൽ ഇത് ആദ്യമായാണ് ഒരു ഹൃസ്വ ചിത്രവുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്. ഒരു ഇടവേളയ്ക്ക് ശേഷം സംവിധായകൻ രഞ്ജിത് ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹ്രസ്വ ചിത്രം പ്രദർശിപ്പിക്കും.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ നടന്നിരുന്നു. ഷോ കാണാൻ മമ്മൂട്ടിയും മഞ്ജു വാര്യരും ശ്യാമപ്രസാദും രഞ്ജിത്തും ജോർജുമെല്ലാം എത്തിയിരുന്നു. പ്രിവ്യൂ ഷോയ്ക്ക് ശേഷം ഇവർ ഒരുമിച്ചെടുത്ത ചിത്രം മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.