Mammootty : ഇത് നടന വിസ്മയം! അമിതാഭ് ബച്ചനൊപ്പം ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി…

Mammootty Joins With Amitabh Bachchan: ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള നിറഞ്ഞാട്ടത്തിന് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരിക്കൽ കൂടി ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തിരിക്കുകയാണ്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. സമകാലിക സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പ്രമേയത്തിലും അവതരണ രീതിയിലും എത്തിയ ഭ്രമയുഗം എന്ന ചിത്രം മലയാളികളെ മാത്രമല്ല വിസ്മയിപ്പിച്ചത്.

Mammootty : ഇത് നടന വിസ്മയം! അമിതാഭ് ബച്ചനൊപ്പം ഇന്ത്യൻ സിനിമയുടെ നെറുകയിൽ മമ്മൂട്ടി...

Amitabh Bhachan, Mammootty

Updated On: 

18 Jul 2026 | 07:38 PM

ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായും ചാത്തനായുമുള്ള നിറഞ്ഞാട്ടത്തിന് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടിയെ ഒരിക്കൽ കൂടി ദേശീയ ചലച്ചിത്ര അവാർഡ് നേടിയ തിരിക്കുകയാണ്. ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിക്കുന്നത്. സമകാലിക സിനിമകളിൽ നിന്ന് ഏറെ വ്യത്യസ്തമായ പ്രമേയത്തിലും അവതരണ രീതിയിലും എത്തിയ ഭ്രമയുഗം എന്ന ചിത്രം മലയാളികളെ മാത്രമല്ല വിസ്മയിപ്പിച്ചത്. രാഹുൽ ശിവദാസൻ സംവിധാനം ചെയ്ത ഈ സിനിമയിൽ വലിയൊരു റിസ്കാണ് മമ്മൂട്ടി എടുത്തത്. തന്റെ താര പരിവേഷവും ഇമേജും എല്ലാം മറികടന്നാണ് കൊടുമൺ പോറ്റിയുടെയും ചാത്തന്റെയും വേഷങ്ങൾ അദ്ദേഹം അഭിനയിച്ച് ഫലിപ്പിച്ചത്.

ഇത് നാലാം തവണ

മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിൽ നാലാം തവണയാണ് ദേശീയ ചലച്ചിത്ര പുരസ്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. ഇത്തവണത്തെ പുരസ്കാരം ബോളിവുഡ് താരം കാർത്തിക് ആര്യനുമായിട്ട് മമ്മൂട്ടി പങ്കിടുന്നു. 1990ല്‍ ഒരു വടക്കൻ വീരഗാഥ, മതിലുകൾ എന്നീ ചിത്രങ്ങളിലൂടെയും 1994 ൽ വിധേയൻ, പൊന്തൻമാട എന്ന ചിത്രങ്ങളിലൂടെയും , 1999 ൽ ഡോ. ദാദാസാഹിബ് അംബേദ്കർ എന്ന സിനിമയിലൂടെയുമാണ് മമ്മൂട്ടി ഇതിനുമുമ്പ് മികച്ച നടനുള്ള അവാർഡുകൾ സ്വന്തമാക്കുന്നത്.

Also Read: പോറ്റി തൂക്കി! മികച്ച നടൻ മമ്മൂട്ടി;72ാം മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

അമിതാഭ് ബച്ചനൊപ്പം

ഇതിന് മുമ്പ് ഈ നേട്ടം കൈവരിക്കുന്നത് ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചനാണ്. ഇപ്പോൾ അദ്ദേഹത്തിനൊപ്പം മമ്മൂട്ടിയും എത്തിയിരിക്കുന്നു. 1991, 2007, 2010, 2016 വർഷങ്ങളിലാണ് അമിതാഭ് ബച്ചനെ പുരസ്കാരങ്ങൾ തേടിയെത്തുന്നത്. അദ്ദേഹത്തിന് 2019 ൽ ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര പുരസ്കാരമായ ദാദാ സാഹിബ് ഭാൽകെ അവാർഡും ലഭിച്ചു. അങ്ങനെ ഇപ്പോൾ മലയാളത്തിന്റെ ബി​ഗ് ബിയും ഇന്ത്യൻ സിനിമയുടെ ബി​ഗ് ബിയും പുരസ്കാര നേട്ടത്തിൽ തോളോട് തോൾ എത്തിയിരിക്കുകയാണ്.

പുതിയ പ്രമേയങ്ങളെയും കഥാപാത്രങ്ങളെയും ഉൾക്കൊള്ളാനുള്ള മമ്മൂട്ടി എന്ന നടന്റെ മനസ്സാണ് അദ്ദേഹത്തെ ഈ നേട്ടത്തിൽ എത്തിച്ചതിന് പിന്നിലെ പ്രധാന കാരണം. മുതിർന്ന നടനാണെങ്കിലും പുതുമുഖ സംവിധായകർക്കും എഴുത്തുകാർക്കും ഒപ്പം സിനിമകൾ ചെയ്യുന്നതിന് അദ്ദേഹത്തിന് ഒരു മടിയുമില്ല. ഭ്രമയു​ഗവും റോഷാക്കും ഒക്കെ അതിൽ ഉദാഹരണങ്ങൾ മാത്രം. കുറച്ച് നാൾക്ക് മുമ്പ് ചില ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടായി എങ്കിലും അതിനെയൊക്കെ ശക്തമായി നേരിട്ട് വലിയ തിരുച്ച് വരാണ് അ‌ദ്ദേഹം നടത്തിയത്. നീണ്ട അഭിനയ ജീവിതത്തിൽ ഇതുവരെ 400 ൽ പരം സിനിമകളിലാണ് മമ്മൂട്ടി വേഷമിട്ടത്.

English Summary

Malayalam’s own megastar Mammootty is once again set to receive the National Film Award for his commanding performance as Kodumon Potti and Chathan in Bramayugam. This marks the fourth time Mammootty is winning the National Award for Best Actor. Bramayugam a film that stood out for its unique theme and narrative style, vastly different from contemporary cinema—has captivated audiences far beyond just the Malayali public.

Loading...
Unable to load recommendations.
Follow Us
Related Stories
Padayaatra Movie : ഫൂട്ടേജ് ഡിലീറ്റായി പോയി എന്ന പറഞ്ഞവർ ഇത് കാണുന്നുണ്ടോ! മമ്മൂട്ടി-അടൂർ ചിത്രത്തിൻ്റെ ഏറ്റവും പുതിയ അപ്ഡേറ്റ്
Bigg Boss Malayalam Seoson 8 : ഇത് ഒരുമാതിരി ചെയ്ത്തായിപ്പോയി, ബി​ഗ് ബോസിലെ ഷമ്മിയും നാ​ഗവല്ലിയുമായി എൽദേയും റിനിയും
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
കിയ സിറോസ് ഫ്ലക്സ് ഫ്യുവൽ വരുന്നു
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്